ന്യൂഡൽഹി: അറസ്റ്റ് നിയമപരമാണെന്നതുകൊണ്ട് മാത്രം ഒരാളുടെ അറസ്റ്റ് നിർബന്ധമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് പ്രതിയെ അറസ്റ്റ് ചെയ്യൽ അനിവാര്യമല്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഋഷികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഏഴു വർഷം മുമ്പുള്ള ഒരു കേസിലെ അന്വേഷണവുമായി സഹകരിച്ചിട്ടും അറസ്റ്റ് ചെയ്യുന്നതിനെതിരെ ഉത്തർപ്രദേശിലെ 83 പേർക്കായി സിദ്ധാർഥ് എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെങ്കിലോ ഹീനമായ കുറ്റകൃത്യമാണെങ്കിലോ പ്രതികൾ രക്ഷപ്പെടാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടെങ്കിലോ മാത്രേമ ഒരു പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുന്നത് നിയമപരമാണെന്നതുകൊണ്ടു മാത്രം ഒരാളെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും വ്യക്തി സ്വാതന്ത്ര്യം ഭരണഘടനാപരമായി സുപ്രധാനമാണെന്നും കോടതി തുടർന്നു.
അറസ്റ്റ് ചെയ്യാനുള്ള അധികാരവും ആ അധികാരം പ്രയോഗിക്കുന്നതിനുള്ള ന്യായവും തമ്മിൽ വ്യത്യാസമുണ്ട്. അറസ്റ്റ് ഒരാളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും കണക്കാക്കാനാവാത്ത ക്ഷതമാണുണ്ടാക്കുന്നത്. സമൻസുകൾ ധിക്കരിക്കുമെന്നോ ഒളിവിൽ പോകുമെന്നോ കരുതാൻ അന്വേഷണ ഉേദ്യാഗസ്ഥന് ന്യായമില്ലെങ്കിൽ അേന്വഷണത്തിലുടനീളം സഹകരിക്കുന്ന ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് മേലുള്ള സമ്മർദമെന്താണെന്ന് സുപ്രീംകോടതി േചാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.