പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുള്ള ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുള്ള ഹരജി സുപ്രീംകോടതി തള്ളി. സൈന്യത്തിന്‍റെ ആത്മവിശ്വാസം തകർക്കുന്ന ഹരജികൾ സമർപ്പിക്കരുതെന്നും ഹരജി സമർപ്പിക്കുന്നതിന് മുമ്പ് വിഷയത്തിന്‍റെ സെൻസിറ്റിവിറ്റി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

ഇത്തരം പൊതുതാല്‍പര്യ ഹരജികള്‍ സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. രാജ്യത്തോട് ചില കടമകളുണ്ട്. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഓരോ ഇന്ത്യക്കാരനും കൈകോര്‍ത്ത നിര്‍ണായക സമയമാണിത്. സേനകളുടെ മനോവീര്യം തകര്‍ക്കരുതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തുടർന്ന് ഹരജി നൽകിയവർ തന്നെ ഹരജി പിൻവലിച്ചു. 

Tags:    
News Summary - Supreme Court rejects plea seeking judicial probe into Pahalgam terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.