ന്യൂഡൽഹി: ബിഹാറിലെ മുൻഗർ ലോക്സഭ മണ്ഡലത്തിലെ ചില ബൂത്തുകളിൽ റീപോളിങ് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട റിട്ട് ഹരജി പരിഗണിക്കാതെ സുപ്രീംകോടതി. വോട്ടെടുപ്പിനിടെ ബൂത്ത് പിടിത്തവും മറ്റ് ക്രമക്കേടുകളും നടന്നുവെന്ന് ആരോപിച്ചാണ് ഹരജി . ജെ.ഡി.യു അംഗങ്ങൾ ബൂത്ത് പിടിത്തത്തിന് നേതൃത്വം നൽകിയെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഹരജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി ഹരജിക്കാരിയോട് ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, പ്രസന്ന ബി വാർല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജിക്കാരോട് ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടത്. ഹരജി നിരസിച്ചുകൊണ്ടുള്ള ഉത്തരവ് എവിടെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾ ഹൈകോടതിയെ സമീപിക്കാതിരുന്നത്. രാജ്യത്തെ ഹൈകോടതികൾ അടച്ചുപൂട്ടിയിട്ടില്ല. ദയവായി ഹരജിയുമായി ഹൈകോടതിയിൽ പോകുവെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജെ.ഡി.യു അംഗങ്ങൾ ബൂത്ത്പിടിത്തം ഉൾപ്പടെ നടത്തിയെന്നും ഇതിനെതിരെ പ്രതിഷേധിച്ച തന്നെ മർദിച്ചുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് പരാതി പറയാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അവരെ ഫോണിൽ ലഭ്യമായില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലഖിസാരായി, മൊകാന വിധാൻ സഭ, സൂര്യഗർഹ തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ചില ബൂത്തുകളിൽ റീപോളിങ് വേണമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.