ഒന്ന്) എല്ലാ ജില്ലകളിലും ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ പൊലീസ് സൂപ്രണ്ടിെൻറ റാങ്കിൽ കുറയാത്ത നോഡൽ ഒാഫിസറെ നിയമിക്കണം. നോഡൽ ഒാഫിസറെ സഹായിക്കാൻ ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെയും നിയമിക്കണം. ഇവർക്കു കീഴിൽ ഒാരോ ജില്ലയിലും പ്രത്യേക ദൗത്യസേനയുണ്ടാക്കി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവരെയും വിദ്വേഷ പ്രസംഗങ്ങളും പ്രകോപന പ്രസ്താവനകളും വ്യാജ വാർത്തകളും പരത്തുന്നവരെയും കുറിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ശേഖരിക്കണം.
രണ്ട്) കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആൾക്കൂട്ട കൊലയും ആക്രമണവും നടന്ന ഗ്രാമങ്ങൾ, ബ്ലോക്കുകൾ, ജില്ലകൾ എന്നിവ സംസ്ഥാന സർക്കാർ മൂന്നാഴ്ചക്കകം കണ്ടെത്തണം. സ്ഥിതിവിവരക്കണക്ക് ശേഖരണത്തിന് കാലതാമസം വേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൂന്ന്) ഇങ്ങനെ കണ്ടെത്തിയ മേഖലകളിലെ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ പരിധിയിൽ ആൾക്കൂട്ട ആക്രമണവും കൊലയും സംഭവിക്കാതിരിക്കാൻ അേങ്ങയറ്റം ജാഗ്രത പുലർത്തണമെന്ന് ജില്ല നോഡൽ ഒാഫിസർമാർക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാർ നിർദേശം നൽകണം.
നാല്) ഒാരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും ആൾക്കൂട്ട ആക്രമണ പ്രവണത കണ്ടെത്തുന്നതിന് ജില്ലയിലെ പ്രാദേശിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ജില്ല നോഡൽ ഒാഫിസർ മാസത്തിൽ ഒരു തവണയെങ്കിലും പതിവായി വിളിക്കണം. സമൂഹമാധ്യമങ്ങളിലൂടെയോ മറ്റു രീതിയിലോ അത്തരം പ്രവണതകളുണ്ടാകുന്നത് തടയാനും ഇല്ലായ്മ ചെയ്യാനുമുള്ള നടപടികളും ഇൗ യോഗത്തിലെടുക്കണം. ഇത്തരം ആക്രമണങ്ങളിലൂടെ ലക്ഷ്യംവെക്കുന്ന ഏതെങ്കിലും പ്രത്യേക സമുദായത്തോടും ജാതിയോടും നിലനിൽക്കുന്ന ശത്രുതയുടെ അന്തരീക്ഷം ഇല്ലാതാക്കാൻ ജില്ല നോഡൽ ഒാഫിസർ ശ്രമിക്കണം.
അഞ്ച്) ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ ഡി.ജി.പിയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോ എല്ലാ നോഡൽ ഒാഫിസർമാരുടെയും സംസ്ഥാന രഹസ്യാന്വേഷണ മേധാവികളുടെയും യോഗം വിളിക്കണം. വിവിധ ജില്ലകളെ ബന്ധിപ്പിച്ച് സംസ്ഥാന തലത്തിൽ ആൾക്കൂട്ട ആക്രമണം തടയുന്നതിനുള്ള തന്ത്രങ്ങൾ ജില്ല നോഡൽ ഒാഫിസർമാർ ഡി.ജി.പിക്ക് സമർപ്പിക്കണം.
ആറ്) ജാഗ്രതാസമിതികളുടെ വേഷത്തിൽ ആൾക്കൂട്ട ആക്രമണത്തിന് കാരണമാകുന്ന പ്രവണത ശ്രദ്ധയിൽപെടുകയാണെങ്കിൽ ക്രിമിനൽ നടപടിക്രമം 129ാം വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടേണ്ടത് ഒാരോ പൊലീസ് ഉദ്യോഗസ്ഥെൻറയും ഉത്തരവാദിത്തമാണ്.
ഏഴ്) ഏതെങ്കിലും ജാതിക്കും സമുദായത്തിനുമെതിരെ ആൾക്കൂട്ട കൊലയും ആക്രമണവും തടയുന്നതിനുള്ള നടപടികൾ കണ്ടെത്താനും സാമൂഹിക നീതിയും നിയമവാഴ്ചയും നടപ്പാക്കാനും ക്രമസമാധാന ഏജൻസികളെ ബോധവത്കരിക്കുന്നതിന് സംസ്ഥാന സർക്കാറുകളുമായി ഏകോപിച്ച് പ്രവർത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻകൈയെടുക്കണം.
എട്ട്) പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ്ങിന് ഡി.ജി.പി ജില്ല പൊലീസ് സൂപ്രണ്ടുമാർക്ക് സർക്കുലർ അയക്കണം.
ഒമ്പത്) ആൾക്കൂട്ട കൊലക്കും ആക്രമണത്തിനും ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റേഡിയോ, ടെലിവിഷൻ, മറ്റു മാധ്യമങ്ങൾ, ഒൗദ്യോഗിക വെബ്സൈറ്റുകൾ എന്നിവ വഴി മുന്നറിയിപ്പ് നൽകണം.
പത്ത്) വിവിധ സമൂഹമാധ്യമങ്ങളിൽ ആൾക്കൂട്ട ആക്രമണത്തിനും കൊലക്കും പ്രേരണയാകുന്ന ഉള്ളടക്കമുള്ള നിരുത്തരവാദപരവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ, വിഡിയോകൾ, മറ്റു രേഖകൾ എന്നിവ തടയാനും ഇല്ലാതാക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കാണ്.
11) ആൾക്കൂട്ട ആക്രമണത്തിനും കൊലക്കും പ്രേരണയാകുന്ന ഉള്ളടക്കമുള്ള നിരുത്തരവാദപരവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ, വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ വകുപ്പോ പ്രസക്തമായ മറ്റു വകുപ്പുകേളാ ഉപയോഗിച്ച് പൊലീസ് കേസെടുക്കണം.
12) സാഹചര്യത്തിെൻറ ആഴവും ഗൗരവവും എടുക്കേണ്ട നടപടികളും വ്യക്തമാക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുകൾക്ക് ഉചിതമായ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകണം.
ആക്രമണമുണ്ടായാലുള്ള പരിഹാര നടപടികൾ ഒന്ന്) ആൾക്കൂട്ട ആക്രമണം നടന്നുവെന്ന് ലോക്കൽ പൊലീസിന് അറിവ് കിട്ടിയാൽ ഒട്ടും വൈകാതെ ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു വകുപ്പുകളും ചേർത്ത് അടിയന്തരമായി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണം.
രണ്ട്) കേസെടുത്ത വിവരം പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ (എസ്.െഎ) ഉടൻ ജില്ല നോഡൽ ഒാഫിസറെ അറിയിക്കുകയും തുടർന്ന് നോഡൽ ഒാഫിസർ ഇരയുടെ കുടുംബാംഗങ്ങൾക്ക് ഒരു തരത്തിലുള്ള തുടർപീഡനങ്ങളുമില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
മൂന്ന്) ആൾക്കൂട്ട ആക്രമണ കേസുകളിലെ അന്വേഷണം ജില്ല നോഡൽ ഒാഫിസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം. അന്വേഷണം ഫലപ്രദമാണെന്നും കേസും അറസ്റ്റും രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം കുറ്റപത്രം ഫയൽ ചെയ്തിട്ടുെണ്ടന്നും ഉറപ്പുവരുത്തേണ്ട ബാധ്യത നോഡൽ ഒാഫിസർക്കാണ്.
നാല്) ആൾക്കൂട്ട ആക്രമണ കേസുകളിൽ ക്രിമിനൽ നടപടിക്രമം 357എ വകുപ്പനുസരിച്ച് ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ ഒരു മാസത്തിനകം ആവിഷ്കരിക്കണം. നഷ്ടപരിഹാര പദ്ധതി തീരുമാനിക്കുേമ്പാൾ ശാരീരികവും മാനസികവുമായ പരിക്കുകൾ, നഷ്ടപ്പെട്ട സമ്പാദ്യം, നഷ്ടമായ വിദ്യാഭ്യാസ, തൊഴിലവസരങ്ങൾ, ചികിത്സക്കും നിയമനടപടിക്കും ചെലവിട്ട പണം എന്നിവ കണക്കിലെടുക്കണം. ആക്രമണം നടന്ന് ഒരു മാസത്തിനകം ഇരകൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇടക്കാല ആശ്വാസം നൽകുന്നതിനുള്ള വ്യവസ്ഥ നഷ്ടപരിഹാര പദ്ധതിയിൽ വേണം.
അഞ്ച്) ഒാരോ ജില്ലയിലും ആൾക്കൂട്ട ആക്രമണ കേസിനായുള്ള പ്രത്യേക അതിവേഗ കോടതികളിലാണ് കേസുകളുടെ വിചാരണ നടത്തേണ്ടത്. വിചാരണ ഒരു ദിവസവും മുടങ്ങാതെ നടത്തണം. നിലവിലുള്ള കേസുകൾക്കും ഇത് ബാധകമാണ്. നിലവിലുള്ള അത്തരം കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി വിചാരണ അതിവേഗത്തിലാക്കാൻ ജില്ല ജഡ്ജി നടപടിയെടുക്കണം. വിചാരണക്ക് സഹായകരമായ രീതിയിൽ പ്രോസിക്യൂഷൻ അതിെൻറ പങ്ക് നിർവഹിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സംസ്ഥാന സർക്കാറിനും ജില്ല നോഡൽ ഒാഫിസർക്കുമുണ്ട്.
ആറ്) ആൾക്കൂട്ട ആക്രമണത്തോട് വിട്ടുവീഴ്ചയില്ലെന്നതിെൻറ കടുത്ത ഉദാഹരണമായി മാറുംവിധം ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ കുറ്റങ്ങൾ പ്രകാരം വിചാരണ കോടതി പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണം.
ഏഴ്) ആൾക്കൂട്ട ആക്രമണ കേസിലെ ഏതെങ്കിലും സാക്ഷിയുടെ അസ്തിത്വവും വിലാസവും വെളിപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി വിചാരണ കോടതിയിൽ അപേക്ഷ നൽകിയാൽ മതി.
എട്ട്) ആൾക്കൂട്ട ആക്രമണ കേസുകളിൽ പ്രതികളുടെ ജാമ്യം, കുറ്റമുക്തമാക്കൽ, പരോൾ എന്നീ അപേക്ഷകളിൽ തീരുമാനമെടുക്കുംമുമ്പ് ഇരകളെയോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയോ നിർബന്ധമായും കേൾക്കുകയും കോടതി നടപടികളുടെ നോട്ടീസ് അവർക്ക് സമയബന്ധിതമായി ലഭ്യമാക്കുകയും വേണം.
ഒമ്പത്) ഇരകൾക്കും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അവർക്കിഷ്ടമുള്ള അഭിഭാഷകരെ നിയമിക്കാൻ കഴിയുന്ന തരത്തിൽ 1987ലെ നിയമസേവന അതോറിറ്റി നിയമപ്രകാരം സൗജന്യ നിയമസഹായം നൽകണം.
ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാനടപടികൾ ഒന്ന്) ആൾക്കൂട്ട ആക്രമണം തടയുന്നതിനും അന്വേഷിക്കുന്നതിനും കാലവിളംബമില്ലാത്ത വിചാരണ ഉറപ്പുവരുത്തുന്നതിനും നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനോ ജില്ല ഭരണകൂടത്തിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വരുത്തുന്ന വീഴ്ച ബോധപൂർവമായ കൃത്യവിലോപമായും പെരുമാറ്റദൂഷ്യമായും കണ്ട് വകുപ്പുതലത്തിൽ പരിമിതപ്പെടുത്താത്ത ഉചിതമായ നടപടിയെടുക്കണം. വകുപ്പുതല നടപടിയുടെ കാര്യത്തിൽ അത്തരം വീഴ്ചയുണ്ടായി ആറു മാസത്തിനകം യുക്തിസഹമായ തീർപ്പിലെത്തണം.
രണ്ട്) മുൻകൂട്ടി വിവരം ലഭിച്ചിട്ടും അത് തടയാത്ത ഉദ്യോഗസ്ഥർ, പ്രതികളെ വേഗത്തിൽ പിടികൂടാതിരിക്കുകയോ ക്രിമിനൽ നടപടിക്രമങ്ങൾ തുടങ്ങാതിരിക്കുകയോ ചെയ്ത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം. സുപ്രീംകോടതി നിർദേശങ്ങൾ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നാലാഴ്ചക്കകം നടപ്പാക്കുകയും അതിെൻറ റിപ്പോർട്ട് സുപ്രീംകോടതി രജിസ്ട്രിയിൽ സമർപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.