ജസ്റ്റിസ് ചെ​ല​മേ​ശ്വ​ർ അവധിയിൽ; ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക​ൾ നീണ്ടേക്കും 

ന്യൂ​ഡ​ൽ​ഹി: സുപ്രീംകോടതിയിലെ നാ​ലു മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​രു​ം ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്രയും തമ്മിലുള്ള ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക​ൾ നീണ്ടു പോകുമെന്ന് റിപ്പോർട്ട്. സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ജെ. ​ചെ​ല​മേ​ശ്വ​ർ ഇന്ന് കോടതിയിൽ എത്താതെ അവധിയിൽ പ്രവേശിച്ചതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സുഖമില്ലാത്തതിനാൽ രണ്ടാം നമ്പർ കോടതിയിൽ ജസ്റ്റിസ് ​ചെ​ല​മേ​ശ്വ​ർ ഹാജരാകില്ലെന്നാണ് സുപ്രീംകോടതി ഔദ്യോഗികമായി നോട്ടീസിലൂടെ അറിയിച്ചിട്ടുള്ളത്. 

​ചെ​ല​മേ​ശ്വ​ർ അവധിയായതിനാൽ രാവിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനൊപ്പവും ഉച്ചക്ക് ജസ്റ്റിസ് എസ്.എ ബോബ്ദെക്കുമൊപ്പവും ഉള്ള കേസുകളിൽ ഇന്ന് വാദം കേൾക്കില്ലെന്നാണ് അഡീഷനൽ രജിസ്റ്റാർ അറിയിച്ചത്. കൂടാതെ, പ്രതിവാരം നടക്കുന്ന ജഡ്ജിമാരുടെ ഉച്ചഭക്ഷണത്തിൽ ​ചെ​ല​മേ​ശ്വ​ർ പങ്കെടുത്തില്ല. 

സുപ്രീംകോടതിയിലെ ജഡ്ജിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പ്രതിദിനം രാവിലെ നടക്കുന്ന ചായസൽക്കാരത്തിലാണ് പരിഹരിക്കാറുള്ളത്. നാലു ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചെന്ന്​ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും പിന്നീട് തിരുത്തിയിരുന്നു. ഇതിന് പിന്നാലെ നാല് ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത്. 

Tags:    
News Summary - Supreme Court Justice J Chelameswar is on leave today -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.