ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: അഭിഭാഷകർക്കെതിരായ പരാതികളിൽ ഒരുവർഷത്തിനകം തീരുമാനമെടുക്കണമെന്ന നിർദേശം പാലിക്കാത്തതിനെതിരായ ഹരജിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് (ബി.സി.ഐ) സുപ്രീംകോടതി മറുപടി തേടി. കോടതി നിർദേശങ്ങൾവരുമ്പോൾ വെറുതെ സർക്കുലർ അയച്ചാൽ പോരെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. വിഷയത്തിൽ ജൂലൈ 14നകം റിപ്പോർട്ട് നൽകണം -ബെഞ്ച് പറഞ്ഞു. ഹരജിക്കാരൻ അഭിഭാഷകനെതിരെ നൽകിയ പരാതി തള്ളിയ ബി.സി.ഐ അച്ചടക്ക സമിതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ വിധി.

Tags:    
News Summary - Supreme Court issues notice to Bar Council of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.