ന്യൂഡൽഹി: പൊളിച്ചുനീക്കിയ ഡൽഹി തുഗ്ലക്കാബാദ് വനമേഖലയിലെ ഗുരു രവിദാസ് േക്ഷത്രം പുനർനിർമിക്കാൻ ഉചിതമായ മറ്റൊരുസ്ഥലം കണ്ടെത്താൻ ബന്ധപ്പെട്ടവർ അഭിപ്രായ ഐക്യത്തിലെത്തണമെന്ന് സുപ്രീംകോടതി. ഇക്കാര്യം കോടതിയെ അറിയിക്കണം. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ആഗസ്റ്റ് 10നാണ് ഡൽഹി വികസന അതോറിറ്റി േക്ഷത്രം പൊളിച്ചത്. ഉത്തരവിനെ തുടർന്ന് വനമേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ തയാറാവാതിരുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കും.
എല്ലാവരുടെയും വികാരങ്ങളെ മാനിക്കുന്നുവെന്നും എന്നാൽ, തങ്ങൾ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നു ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. േക്ഷത്രം അതേ സ്ഥലത്ത് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് മുൻ പാർലമെൻറ് അംഗങ്ങളായ അശോക് തൻവാർ, പ്രദീപ് ജയിൻ ആദിത്യ എന്നിവരാണ് കോടതിയെ സമീപിച്ചത്. വാദത്തിനിടെ പല വസ്തുതകളും മറച്ചുവെച്ചുവെന്നും 500 വർഷമായി ആരാധന നടത്തുന്ന സ്ഥലമാണിതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേത്രം പൊളിച്ചുനീക്കിയതിനെത്തുടർന്ന് ഡൽഹിയിൽ ആയിരക്കണക്കിന് ദലിതർ പങ്കെടുത്ത പ്രതിഷേധസമരം അരങ്ങേറിയിരുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധമുയർന്നു. തുടർന്ന് കോടതി ഉത്തരവിന് രാഷ്ട്രീയ നിറം നൽകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.