ആനന്ദ് റായി

വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ആനന്ദ് റായിക്കെതിരായ കുറ്റം റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ വ്യാ​പം പ​രീ​ക്ഷാ അ​ഴി​മ​തി പു​റ​ത്ത​ു​കൊ​ണ്ടു​വ​ന്ന വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ആ​ന​ന്ദ് റാ​യി​ക്കെ​തി​രാ​യ കു​റ്റം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ജാ​തീ​യ​മാ​യ അ​ക്ര​മ​ത്തി​ന് ത​നി​ക്കെ​തി​രെ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യ​ത് ശ​രി​വെ​ച്ച മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള റാ​യി​യു​ടെ അ​പ്പീ​ൽ ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് ക​രോ​ളും എ​ൻ. കോ​ടീ​ശ്വ​ർ സി​ങ്ങും അ​ട​ങ്ങു​ന്ന ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ന​ട​ന്ന റാ​ലി​യി​ൽ എം.​പി​മാ​ർ​ക്കും എം.​എ​ൽ.​എ​മാ​ർ​ക്കും എ​തി​രെ അ​ക്ര​മ​വും അ​സ​ഭ്യ​വും ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ​നി​ന്നാ​ണ് ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലെ അ​തി​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ റാ​യി​ക്കെ​തി​രെ കു​റ്റം ചാ​ർ​ത്ത​പ്പെ​ട്ട​ത്. നേ​ത്ര​രോ​ഗ വി​ദ​ഗ്‌​ധ​നാ​യ ഡോ. ​റാ​യ് വ്യാ​പം അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലും, എ.​ഒ.​ആ​ർ സു​മീ​ർ സോ​ധി​യു​മാ​ണ് ഡോ. ​റാ​യി​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

ബി​ർ​സ മു​ണ്ഡ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ര​ത്‌​ലാം ജി​ല്ല​യി​ലെ ധ​ര​ദ് ഗ്രാ​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളാ​ണ് കേ​സി​ലേ​ക്ക് ന​യി​ച്ച​ത്. ഡോ. ​റാ​യി ഉ​ൾ​പ്പെ​ടെ സം​ഘാ​ട​ക​ർ എം.​പി​യു​ടെ​യും എം.​എ​ൽ.​എ​യു​ടെ​യും ക​ല​ക്‌​ട​റു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

Tags:    
News Summary - Supreme Court drops SC/ST Act charges against Vyapam whistleblower Dr. Anand Rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.