ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ഉദ്യോഗങ്ങളിലും വിദ് യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകാനുള്ള കേന്ദ്ര തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. അതേസമയം, നിയമ ത്തിെൻറ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഹരജിയിൽ കേന്ദ്രസർക്കാറിന് കോടതി നോട്ടീസ് അയച്ചു.
സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നാലാഴ്ചക്കകം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സംവരണം 50 ശതമാനത്തിൽ കൂടുതൽ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി സാമ്പത്തിക സംവരണത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജികൾ ഒന്നിച്ച് പരിഗണിക്കവെയാണ് കോടതി തൽക്കാലത്തേക്ക് അത് തടയേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഭരണഘടനയിൽ സംവരണത്തെ കുറിച്ചുള്ള നിർദേശങ്ങളിൽ സാമ്പത്തികം സംവരണത്തിനുള്ള മാനദണ്ഡമല്ലെന്ന് 1992 ലെ സുപ്രീംകോടതിയുടെ മണ്ഡൽ കമീഷൻ വിധിയിൽ വ്യക്തമാക്കിയിരുന്നുവെന്നും ഹരജികളിൽ ചുണ്ടിക്കാട്ടുന്നു.
രണ്ടു ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് പാർലമെൻറിെൻറ ഇരുസഭകളും മുന്നാക്ക സംവരണ ബിൽ വോട്ടിനിട്ട് പാസാക്കിയത്. പിന്നീടിത് രാഷ്ട്രപതി ഒപ്പുവെച്ച് അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.