പുകവലിക്കാൻ പ്രായം 21 ആയി ഉയർത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: പുകവലിക്കാനുള്ള പ്രായം 18ൽ നിന്നും 21 ആയി ഉയർത്തണമെന്നും സിഗരറ്റിന്‍റെ ചില്ലറവിൽപ്പന തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

പുകവലി നിയന്ത്രിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് അഭിഭാഷകരായ ശുഭം അശ്വതി, സപ്ത ഋഷി മിശ്ര എന്നിവർ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം സിഗരറ്റുകളുടെ ചില്ലറ വിൽപ്പന നിരോധിക്കുന്നതിനൊപ്പം വാണിജ്യഇടങ്ങളിൽ പുകവലി സോണുകൾ നിരോധിക്കുക എന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിരുന്നു.

നിങ്ങൾക്ക് പബ്ലിസിറ്റിയാണ് വേണ്ടതെങ്കിൽ, നല്ല കേസ് വാദിക്കൂ, പബ്ലിസിറ്റിക്കായി ഹരജികൾ ഫയൽ ചെയ്യാതിരിക്കുക -ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. 

Tags:    
News Summary - Supreme Court Dismisses Plea To Increase Smoking Age To 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.