1376.35 കോടി രൂപ പിഴത്തുക ചോദിച്ച അദാനി കമ്പനിക്ക് അര ലക്ഷം പിഴ

ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പുർ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന് വൈദ്യുതി നൽകിയ ഇടപാടിൽ 1376.35 കോടി രൂപ പിഴത്തുക ചോദിച്ച അദാനി പവർ ലിമിറ്റഡിന് സുപ്രീംകോടതി അര ലക്ഷം പിഴ ചുമത്തി. ശരിയായ നിയമവഴിയിലൂടെയല്ല പിഴത്തുക ചോദിച്ച് അദാനി കമ്പനി എത്തിയതെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളിയാണ് ജസ്റ്റിസ് അനിരുദ്ധ ബോസെ അധ്യക്ഷനായ ബെഞ്ച് പിഴ ചുമത്തിയത്. അദാനിക്കുവേണ്ടി ഹാജരായ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി ഹരജി പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും അതിന് നിൽക്കാതെ പിഴ ചുമത്തി കോടതി ഹരജി തള്ളുകയായിരുന്നു.

വൈകിയ പണമടവിന് സർച്ചാർജ് ചോദിച്ച അദാനി പവർ ലിമിറ്റഡിന് അതിന് അർഹതയില്ലെന്ന മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. 2020ൽ തങ്ങൾക്കെതിരായ വിധിക്കെതിരെ അദാനി പവർ ലിമിറ്റഡ് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചിട്ടില്ല. വൈകിയ പണമടവിന് സർച്ചാർജ് വേണമെന്ന ആവശ്യം അന്ന് ഉന്നയിച്ചിട്ടില്ല. ഇത്തരമൊരു അപേക്ഷ ഇപ്പോൾ നൽകിയത് ദുരുദ്ദേശ്യപരമാണെന്നും ദുഷ്യന്ത് ദവെ വാദിച്ചു.

Tags:    
News Summary - Supreme Court Dismisses Adani Power's Plea Seeking Rs. 1376.35 Crores Late Payment Surcharge From JVVNL, Imposes Rs 50K Cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.