ന്യൂഡൽഹി: നാല് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. രാജസ്ഥാൻ, ത്രിപുര, ഝാർഖണ്ഡ്, മദ്രാസ് ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാർക്കാണ് സ്ഥലംമാറ്റം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന കൊളീജിയം യോഗത്തിലാണ് തീരുമാനം.
ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയെ രാജസ്ഥാനിൽനിന്ന് മദ്രാസ് ഹൈകോടതിയിലേക്കും ജസ്റ്റിസ് അപരേഷ് കുമാർ സിങ്ങിനെ ത്രിപുരയിൽനിന്ന് തെലങ്കാനയിലേക്കും, ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ ഝാർഖണ്ഡിൽനിന്ന് ത്രിപുരയിലേക്കും, ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ മദ്രാസിൽനിന്ന് രാജസ്ഥാനിലേക്കും മാറ്റാനാണ് ശിപാർശ.
ന്യൂഡൽഹി: വേനൽക്കാല അവധിക്കിടെ സീനിയർ അഭിഭാഷകർ കേസുകൾ വാദിക്കരുതെന്നും ജൂനിയർ അഭിഭാഷകകർക്ക് അവസരം നൽകണമെന്നും സുപ്രീംകോടതി. നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് അഭിപ്രായം മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.