ന്യൂഡൽഹി: ബിഹാറിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിൽ പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം (എസ്.ഐ.ആർ) ചോദ്യം ചെയ്തുള്ള ഹരജികളിൽ പ്രതികരണം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീംകോടതി.
എസ്.ഐ.ആറുമായി ബന്ധപ്പെട്ടു സമർപ്പിച്ച എല്ലാ ഹരജികളും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നവംബർ 26ന് വീണ്ടും പരിഗണിക്കും. എസ്.ഐ.ആറിനെ പിന്തുണക്കുന്ന തമിഴ്നാട്ടിൽനിന്നുള്ള എ.ഐ.എ.ഡി.എം.കെയെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു. അതത് സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിന്റെ സാധുത സംബന്ധിച്ച വാദം കേൾക്കൽ നർത്തിവെക്കാൻ സുപ്രീംകോടതി ഹൈകോടതികളോട് നിർദേശിച്ചു.പൗരത്വം നിർണയിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ അനുവദിക്കാൻ പാടില്ലെന്ന് ചൊവ്വാഴ്ച ഹരജി പരിഗണിക്കവെ എ.ഡി.ആറിനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
എന്നാൽ, “അവർക്കതിന് അധികാരമുണ്ടെങ്കിൽ അവരത് ചെയ്യും, അധികാരമില്ലെങ്കിൽ അതു ചെയ്യില്ല” എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി. വോട്ടർപട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തി വെട്ടിമാറ്റാൻ ഡീ-ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്വെയർപോലുള്ള ബദൽ മാർഗങ്ങളുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.