ന്യൂഡൽഹി: 15ാം വയസ്സിൽ പിതാവിനൊപ്പം ധർണയിൽ പങ്കെടുത്ത കുറ്റത്തിന് രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ച് അയോഗ്യനാക്കപ്പെട്ട സമാജ്‍വാദി പാർട്ടി മുൻ എം.എൽ.എ അബ്ദുല്ല അഅ്സമിന്റെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യാനുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി അലഹാബാദ് ഹൈകോടതിക്ക് നിർദേശം നൽകി.
15 വർഷം മുമ്പ് നടത്തിയ ധർണയിൽ പ്രകോപന പ്രസംഗം നടത്തിയതിനും വഴിതടസ്സമുണ്ടാക്കിയതിനും മുറാദാബാദ് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചതിനെതിരെ സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കാനാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചത്. മുറാദാബാദ് കോടതി വിധിയുടെ രണ്ടാം ദിവസം മുൻ യു.പി മന്ത്രി അഅ്സം ഖാന്റെ മകനായ അബ്ദുല്ലയുടെ നിയമസഭാംഗത്വം റദ്ദാക്കുകയായിരുന്നു.
ധർണ നടക്കുമ്പോൾ അബ്ദുല്ലക്ക് പ്രായപൂർത്തി യായിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ അബ്ദുല്ല ജയിച്ചു വന്നതിന് പിന്നാലെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.