Posted On
date_range Updated On
date_range സുപ്രീംകോടതി: രാഹുലിനെതിരെ നടപടിക്ക് ഹരജി
ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന നാല് ജഡ്ജിമാർ നടത്തിയ വാർത്തസേമ്മളനം രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുപ്രീംകോടതിയിൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയ ഗാന്ധിയോട് പരാജയപ്പെട്ട അജയ് അഗർവാളാണ് ഹരജിക്കാരൻ. ബോഫോഴ്സ് കേസ് പിന്തുടരുന്ന അഭിഭാഷകൻകൂടിയാണ് അദ്ദേഹം. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നാല് ജഡ്ജിമാരും തമ്മിലെ അഭിപ്രായഭിന്നത പരിഹരിക്കുന്ന കാര്യത്തിൽ വെള്ളിയാഴ്ച പുരോഗതി ഒന്നുമുണ്ടായില്ല. ജസ്റ്റിസ് ചെലമേശ്വർ സ്ഥലത്തുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.