സൂര്യോദയം എവിടെയായാലും മനോഹരമായ കാഴ്ചയാണ്. അതിപ്പോൾ, ഭൂമിയിൽനിന്നുള്ള കാഴ്ചയാണെങ്കിലും ചന്ദ്രനിൽനിന്നുള്ള കാഴ്ചയാണെങ്കിലും. ചന്ദ്രോപരിതലത്തിൽനിന്നുള്ള സൂര്യോദയത്തിന്റെ ദൃശ്യം ശാസ്ത്രലോകത്തെ സംബന്ധിച്ച് പുതിയതല്ല. മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളിലൂടെ പലകുറി ആ ദൃശ്യങ്ങൾ ഭൂമിയിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ചന്ദ്രനിൽനിന്ന് പുതിയൊരു ദൃശ്യം പകർത്തിയിരിക്കുന്നത് ‘ബ്ലൂ ഗോസ്റ്റ്’ ആണ്. അമേരിക്കയിലെ ഫയർഫ്ലൈ എയ്റോ സ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് എന്ന ലാൻഡർ ചന്ദ്രനിലെത്തിച്ചത്. മാർച്ച് രണ്ടിനാണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലിറങ്ങിയത്. ഇവിടെ എത്തുന്ന ആദ്യ സ്വകാര്യ വാഹനംകൂടിയായിരുന്നു അത്. ദൗത്യത്തിന്റെ വിജയ സാക്ഷ്യമായി ബ്ലൂ ഗോസ്റ്റ് പുറത്തുവിട്ടത്, ചന്ദ്രനിലെത്തിയതിന്റെ തൊട്ടടുത്ത ദിവസത്തെ പ്രഭാത ദൃശ്യങ്ങളായിരുന്നു. ‘ഉദിച്ചുയരട്ടെ, തിളങ്ങട്ടെ’ എന്ന കുറിപ്പോടെ, ആ ദൃശ്യങ്ങൾ ഫയർഫ്ലൈ എയ്റോ സ്പേസ് ‘എക്സി’ൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.