കപൂർത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായി മാറി; കെജ്രിവാളിന്റെ മകളുടെ വിവാഹം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയതിൽ പരിഹാസവുമായി ബി.ജെ.പി

ന്യൂഡൽഹി: കപൂർത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായെന്ന് പരിഹസിച്ച് ബി.ജെ.പി നേതാവ്. ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിദയുടെ വിവാഹ ചടങ്ങുകൾ നടന്നത് പഞ്ചാബ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള കപൂർത്തല ഹൗസിൽ വെച്ചായിരുന്നു. തുടർന്നാണ് ബി.ജെ.പി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുനിൽ ഝാക്കർ പരിഹാസവുമായെത്തിയത്. ​​'കപൂർത്തല ഹൗസിൽ വെച്ച് മകളുടെ വിവാഹ ചടങ്ങുകൾ നടത്തിയ അരവിന്ദ് കെജ്‍രിവാളിന് അഭിവാദ്യങ്ങൾ. കപൂർത്തല ഹൗസ് പ്രമുഖരുടെ വിവാഹ വേദിയായി മാറി​'-എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരിഹാസം. ഔചിത്യമൊക്കെ മറക്കൂ...പഞ്ചാബ് സർക്കാറിന്റെ പുതിയ സംരംഭമായി ബഹു. മുഖ്യമന്ത്രി ഇത് ​പ്രഖ്യാപിക്കുന്നത് ശരിയായ സമയത്താണ്. ഏതാണ്ട് പാപ്പരായ പഞ്ചാബ് സർക്കാറിന് വരുമാനം നേടാനുള്ള മറ്റൊരു മാതൃകയാണിതെന്നും ബി.ജെ.പി നേതാവ് കളിയാക്കി.

പഞ്ചാബ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയാൽ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത് കപൂർത്തല ഹൗസാണ്. സംഭവ് ജയിനാണ് ഹർഷിതയുടെ വരൻ.

ഏപ്രിൽ 17ന് കപൂർത്തല ഹൗസിൽ നടന്ന വിവാഹ ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, അരവിന്ദ് കെജ്‍രിവാൾ, ഭാര്യ സുനിത എന്നിവർ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുഷ്പ 2 ചിത്രത്തിലെ പാട്ടിനൊപ്പമായിരുന്നു ഇവരുടെ നൃത്തച്ചുവടുകൾ. കപൂർത്തല ഹൗസിൽ വെച്ചായിരുന്നു എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ രാഘവ് ഛദ്ദയുടെ വിവാഹാഘോഷങ്ങൾ നടന്നതും.

Tags:    
News Summary - Sunil Jakhar's dig at Mann post Kejriwal daughter's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.