Posted On
date_range Updated On
date_range സുനിൽ ഗവാസ്കർ ട്വന്റി 20 മുംബൈ ലീഗ് കമ്മീഷണർ
മുംബൈ: ട്വൻറി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറിനെ തെരഞ്ഞെടുത്തു. മാർച്ച് 11 മുതൽ 21 വരെ വാംഗഡെ സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഭ്യന്തര ടൂർണമെൻറ് നടക്കുന്നത്. ആറ് ടീമുകളടങ്ങിയ ലീഗിന്റെ ബ്രാൻഡ് അംബാസഡറായി സച്ചിൻ ടെണ്ടുൽക്കറെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, അജിൻക്യ രഹാനെ എന്നിവർ മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് എന്നിവയുടെ ഐക്കൺ താരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.