സുനന്ദ പുഷ്​കറി​െൻറ മരണം: രേഖകൾ തരൂരിന്​ നൽകണമെന്ന്​ കോടതി

ന്യൂഡൽഹി: സുനന്ദ പുഷ്​കറി​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ പൊലീസി​​​െൻറ കൈവശമുള്ള രേഖകളുടെ പകർപ്പ്​ ഭർത്താവായ ശശി തരൂർ എം.പിക്ക്​ നൽകാൻ കോടതി ഉത്തരവ്​. അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ സമർ വിശാലി​​േൻറതാണ്​ ഉത്തരവ്​.

പോസ്​റ്റ്​മോർട്ടത്തി​​​െൻറ വിഡിയോ ഉൾപ്പെടെയുള്ള ഇലക്​ട്രോണിക്​ തെളിവുകൾക്ക്​ പകരം ഫോ​േട്ടാ അടക്കമുള്ളവ വേണ്ടിവന്നതോടെയാണ്​ മുതിർന്ന അഭിഭാഷകൻ മുഖേന ശശി തരൂർ മജിസ്​ട്രേറ്റുമായി ഇടപെട്ടത്​. തരൂരിന്​ തെളിവുകളുടെ പുതിയ പകർപ്പ്​ നൽകുമെന്ന്​ പിന്നീട്​ പൊലീസ്​ വ്യക്​തമാക്കി. കേസ്​ നവംബർ മൂന്നിന്​ വീണ്ടും പരിഗണിക്കും. 2014 ജനുവരി 17നാണ്​ ഹോട്ടൽമുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടത്​.

Tags:    
News Summary - Sunanda Pushkar case: Court directs police to hand over documents to Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.