ന്യൂഡൽഹി: ബലാകോട്ട് വ്യോമാക്രമണത്തിെൻറ ചൂടാറും മുേമ്പ സുഖോയ് പോർവിമാനത്തി ൽ ബ്രഹ്മോസ് മിസൈൽ ഘടിപ്പിക്കുന്ന ജോലി രാജ്യം ഊർജിതമാക്കി. 40ലേറെ സുഖോയ് വിമാനങ ്ങളിലാണ് ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈലുകൾ ഘടിപ്പിക്കുന്നത്.
വ്യോമസേനയുടെ കരുത്ത് കൂട്ടുകയാണ് ലക്ഷ്യം. 2020 ഡിസംബറിനു മുമ്പ് പദ്ധതി പൂർത്തിയാക്കാൻ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനും (എച്ച്.എ.എൽ) ബ്രഹ്മോസ് ഏറോസ്പേസിനും നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. 2016ലാണ് ആകാശത്തുനിന്ന് തൊടുക്കാവുന്ന ലോകത്തെ ഏറ്റവും വേഗമേറിയ ബ്രഹ്മോസ് മിസൈലുകൾ സുഖോയ് വിമാനത്തിൽ ഘടിപ്പിക്കാൻ രാജ്യം തീരുമാനിച്ചത്.
2017ൽ ഇതിനു തുടക്കമിട്ടെങ്കിലും പദ്ധതിക്ക് വേഗം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി ത്വരിതപ്പെടുത്താനുള്ള തീരുമാനം. മിസൈൽ ഘടിപ്പിക്കൽ പൂർത്തിയാകുന്നതോടെ കരയിലും സമുദ്രത്തിലുമുള്ള ലക്ഷ്യങ്ങൾ ബഹുദൂരത്തുനിന്ന് തകർക്കാനുള്ള ശേഷി രാജ്യത്തിനു കൈവരും.
ഫ്രാൻസിെൻറ റഫാൽ പോർ വിമാനങ്ങൾ, റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം, സുഖോയിയിൽ ബ്രഹ്മോസ് മിസൈൽ എന്നിവ സൈന്യത്തിെൻറ ഭാഗമാകുന്നതോടെ പാകിസ്താൻ വ്യോമസേനയെക്കാൾ പതിന്മടങ്ങ് ശേഷി ഇന്ത്യക്ക് കൈവരുമെന്നും കണക്കാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.