ന്യൂഡൽഹി: വസീറിസ്താനിലെ ചാവേർ ബോംബ് ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താൻ സൈന്യത്തിന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക് സൈന്യത്തിന്റെ ആരോപണം തള്ളിക്കളയുന്നതായി മന്ത്രാലയം വ്യക്തമാക്കി.
‘ജൂൺ 28ന് പാകിസ്താനിലെ വസീറിസ്താനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപെട്ടു. ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു’ വെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയസ്വാൾ എക്സിൽ കുറിച്ചു. വടക്കന്‍ വസീറിസ്താനിൽ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.