യു.പി പഞ്ചസാര കമ്പനി ഒാറിയൻറൽ ബാങ്കിൽ നിന്ന്​ 109 കോടി തട്ടിച്ചു

ന്യൂഡൽഹി: യു.പിയിലെ പഞ്ചസാര കമ്പനിയായ സിംബോഹലി ഷുഗർ എന്ന സ്ഥാപനം ഒാറിയൻറൽ ബാങ്കിൽ നിന്ന്​ 109 കോടി തട്ടിച്ചുവെന്ന്​ ആരോപണം. പഞ്ചാബ്​ മുഖ്യമന്ത്രി അമരന്ദീർ സിങ്ങി​​െൻറ മരുമകൻ ഗുർപാൽ സിങും കേസിൽ പ്രതിയാണ്​. പി.എൻ.ബി ബാങ്കിൽ നിന്ന്​ നീരവ്​ മോദി 11,300 കോടി തട്ടിച്ചുവെന്ന വാർത്തകൾക്ക്​ പിന്നാലെയാണ്​ പുതിയ തട്ടിപ്പ്​ വാർത്തകളും പുറത്ത്​ വരുന്നത്​.

കരിമ്പ്​ കർഷകർക്ക്​ നൽകിയ 149 കോടിയുടെ വ്യക്​തിഗത വായ്​പ സ്ഥാപനം ദുരുപയോഗം ചെയ്​തുവെന്നാണ്​ ബാങ്കി​​​െൻറ പരാതി. 2011ലാണ്​ കേസിനാസ്​പദമായ സംഭവം. സി.ബി.​െഎക്കാണ്​ ബാങ്ക്​ ഇതുസംബന്ധിച്ച പരാതി നൽകിയത്​. 

ബാങ്കി​​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ സിംബോഹലി ഷുഗർസി​​​െൻറ ചെയർമാൻ, മാനേജിങ്​ ഡയറക്​ടർ, ചീഫ്​ എക്​സിക്യൂട്ടീവ്​, ചീഫ്​ ഫിനാഷ്യൽ ഒാഫീസർ എന്നിവർക്കെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്​. 2015ൽ ഇതേ സ്ഥാപനത്തിന്​ 110 കോടി രൂപ കോർപ്പ​േററ്റ്​ വായ്​പ അനുവദിച്ചിരുന്നു. പിന്നീട്​ 18 മാസങ്ങൾക്ക്​ ശേഷം ഇത്​ കിട്ടാകടമായി മാറുകയായിരുന്നു.

Tags:    
News Summary - UP Sugar Firm Allegedly Caused Rs. 109 Crore Losses To State-Run Bank-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.