Posted On
date_range Updated On
date_range സുഡാൻ ഒഴിപ്പിക്കൽ: ഒരു വിമാനം കൂടി ഡൽഹിയിലെത്തി
ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരുമായി അഞ്ചാമത്തെ വിമാനം (ഓപറേഷൻ കാവേരി) ഡൽഹിയിലെത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് അഞ്ചാമത്തെ വിമാനം പാലം സൈനിക വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഡൽഹിൽ ഇതുവരെ 46 മലയാളികളാണ് സുഡാനിൽനിന്ന് വന്നത്. ഇതിൽ 21 പേർ ശനിയാഴ്ച രാത്രി ഇറങ്ങിയവരാണ്. ഇവരിൽ 13 പേർ ഞായറാഴ്ച രാവിലെ എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിലും എട്ടുപേർ വൈകീട്ട് ആറോടെ തിരുവനന്തപുരത്തും എത്തി.
നിഖിൽ, രാഗിൻ പുത്തൻപുരയിൽ, അനിൽ നാരായണൻ, ബ്രിജേഷ് കുമാർ, ഉണ്ണി വലിയപറമ്പിൽ, ശശികുമാർ, മനോജ് കുമാർ അയ്യപ്പൻ, ചിത്രൻ മുരളി, പ്രവീൺ ഫിലിപ്, സാംസങ് ഫെർണാണ്ടസ്, തൗഫീഖ്, സായ്യിദ് ചെറുശ്ശേരി, വിജേഷ് ചാക്കോ എന്നിവരാണ് കൊച്ചിയിലെത്തിയത്. ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.