സി.എ.എ: അക്രമം അവസാനിക്കാതെ ഹരജി പരിഗണിക്കില്ല -ചീഫ്​ ജസ്​റ്റിസ്​

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണെന്ന്​ പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജിക്കെത ിരെ വിമർശനവുമായി ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ. ഇത്തരം ഹരജികൾ പ്രശ്​നസമയത്ത്​ സമാധാനം കൊണ്ടു വരാൻ സഹായിക ്കില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ പറഞ്ഞു. അക്രമം നിർത്തിയാൽ മാത്രമേ ഹരജി പരിഗണിക്കു എന്നും ചീഫ്​ ജസ്​റ്റിസ്​ വ് യക്​തമാക്കി.

രാജ്യം പ്രയാസകരമായ സാഹചര്യത്തിലൂടെയാണ്​ കടന്ന്​ പോകുന്നത്​. സമാധാനം കൊണ്ട്​ വരാൻ ഇത്തരം ഹരജികൾ ഉപകരിക്കില്ല. നിയമങ്ങളുടെ സാധുത പരിശോധിക്കുക മാത്രമാണ്​ സുപ്രീകോടതിയുടെ ചുമതലയെന്നും ബോബ്​ഡേ പറഞ്ഞു. പാർലമ​​​​​​െൻറ്​ പാസാക്കിയ നിയമം ഭരണഘടനാപരമാണെന്ന്​ പ്രഖ്യാപിക്കാൻ കോടതിക്ക്​ എങ്ങനെയാണ്​ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. നിയമം ഭരണഘടനാപരമാണോ എന്നത്​ സംബന്ധിച്ച്​ ചില ധാരണകളുണ്ട്​. ഹരജിക്കാരൻ നിയമവിദ്യാർഥി എന്ന നിലയിൽ അത്​ അറിയേണ്ടതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അഭിഭാഷകനായ വിനീത്​ ദാണ്ഡേയാണ്​ സി.എ.എ ഭരണഘടനാപരമാണെന്ന്​ പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ, ആക്​ടിവിസ്​റ്റുകൾ, വ്യാജ പ്രചാരണം നടത്തുന്ന മാധ്യമസ്ഥാപനങ്ങൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും നിയമം നടപ്പിലാക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ വ്യക്​തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​. ജനുവരി 22നാണ്​ ഈ ഹരജികൾ സുപ്രീംകോടതി പരിഗണിക്കുക.

Tags:    
News Summary - Such petitions don't help CJI SA Bobde-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.