ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര രാജി ക്കത്ത് നൽകി. ഡൽഹിയിൽ മത്സരിച്ച എല്ലാ സീറ്റിലും കോൺഗ്രസ് തോറ്റിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ജനവിധി മാനിക്കുന്നു. ഇനിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. തോൽവിയും വിജയവും തെരഞ്ഞെടുപ്പിൻെറ ഭാഗമാണ്. ഞങ്ങൾ നന്നായി പ്രവർത്തിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിഭാഗീയത സൃഷ്ടിക്കാനാണ് ആം ആദ്മി പാർട്ടിയും ബി.ജെ.പിയും ശ്രമിച്ചതെന്നും ഒരുപരിധിവരെ അക്കാര്യത്തിൽ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര നേരത്തെ വിമർശിച്ചിരുന്നു. എന്നാലും, മതവർഗീയ ശക്തികൾക്കൊപ്പമല്ല തങ്ങളെന്ന് ഡൽഹിയിലെ ജനങ്ങൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
Subhash Chopra tenders his resignation from the post of Delhi Congress chief. #DelhiResults (file pic) pic.twitter.com/jfzlUlqQ27
— ANI (@ANI) February 11, 2020
ഇത് രണ്ടാം തവണയാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്. ഇത്തവണ 4.26 ശതമാനം വോട്ടാണ് കോൺഗ്രസിന് നേടാനായത്. ബി.ജെ.പിക്ക് പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.