ന്യൂഡൽഹി: രാജ്യത്തെ കാർന്നുതിന്നുന്ന സാമൂഹിക ധ്രുവീകരണ പ്രവണതകളോട് ജാഗ്രത പുലർത്തണമെന്നും വിദ്യാർഥികൾ അതിനെ പ്രതിരോധിക്കാൻ സന്നദ്ധരായിരിക്കമെണന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യത്തിന്റെ നാളെയെ നിശ്ചയിക്കുന്ന കലാലയങ്ങളിൽ ഇത്തരം വർഗീയ അജണ്ടകളെ നേരിടാൻ ബൗദ്ധിക സംവാദങ്ങളുമായി എം.എസ്.എഫ് മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിറ്റ് കോൺഫറൻസ് ‘ഇൻസിജാം 25’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്.എഫ് ജാമിഅ പ്രസിഡന്റ് സുഹൈൽ ഹുദവി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, എം.എസ്.എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, വൈസ് പ്രസിഡന്റ് എം.ടി മുഹമ്മദ് അസ്‌ലം, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം, പി.പി ജിഹാദ് തഷ്രീഫ, റജബ് ത്വയ്യിബ്, അദ്നാൻ അബൂബക്കർ, ജെഫിൻ കൊടുവള്ളി, അബ്ദുൽ ഹാദി, എന്നിവർ സംസാരിച്ചു.
ജന. സെക്രട്ടറി ഷാദിയ അഷ്‌റഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് നാദാപുരം നന്ദിയും പറഞ്ഞു. ജാമിഅയിലെ സംവരണ അട്ടിമറി ശ്രമങ്ങളെ പ്രതിരോധിക്കാനും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കുന്ന കേന്ദ്ര സർക്കാർ ശ്രമങ്ങളെ നേരിടാനും സമ്മേളനം പ്രമേയങ്ങൾ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.