ന്യൂഡൽഹി: പ്രവാചകനെ നിന്ദിച്ച ബി.ജെ.പി നേതാക്കളായ നൂപുർ ശർമക്കും നവീൻ ജിൻഡാലിനുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിൽ യു.പി ഭരണകൂടം വീട് തകർത്ത
അഫ്രീൻ ഫാത്തിമയ്ക്ക് വിദ്യാർഥികളുടെ ഐക്യദാർഢ്യം. നൂറുകണക്കിന് വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് നോർത്ത് കാമ്പസിലെ 'വാൾ ഓഫ് ഡെമോക്രസി'യിൽ ഒത്തുകൂടി. ഒപ്പ് ശേഖരണത്തോടെ 'ബെട്രാക്‌തുങ് -വാൾ ഓഫ് റെസിസ്റ്റ൯സ്' എന്ന പേരിലാണ് പ്രതിഷേധ നടത്തിയത്.
സാക്കിർ ഹുസൈൻ കോളജിലെ സഹദ് ബിൻ സിദ്ദിഖ് റാപ്പ് അവതരിപ്പിച്ചു. ലോ ഫാക്കൽറ്റി വിദ്യാർഥി ഷാഹിദ് അഷ്ഫാഖ്, അംബേദ്കർ കോളജിലെ ഫിദ ബിലാൽ എന്നിവർ സംസാരിച്ചു. നിസ്മ സാഫിറ 'ഹം ദേഖേംഗേ' ഗാനം ആലപിച്ചു. മിറാൻഡ ഹൗസിലെ ഹിസ മെഹബൂബ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.