ഉത്തരേന്ത്യയിൽ പണിമുടക്ക്​ ഭാഗികം; കോൽക്കത്തയിൽ സമരക്കാർ സ്​കൂൾ ബസ്​ തകർത്തു

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​​​​​​​െൻറ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതി​േഷധിച്ച്​ പത്ത്​ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തുന്ന 48 മണിക്കൂർ പണിമുടക്ക്​ ഉത്തരേന്ത്യയിൽ ഭാഗികം. ഡൽഹിയിലും മുംബൈയിലും പണിമുടക്ക്​ കാര്യമായ ചലനം സൃഷ്​ടിച്ചിട്ടില്ല. കോൽക്കത്തയിലും പശ്ചിമബംഗാളിലെ ഹൗറയിലും സമരക്കാർ ട്രെയിൻ തടഞ്ഞു.

പണിമുടക്ക്​ കാരണം തൊഴിലാളികൾക്ക്​ ഇന്നും നാളെയും​ ശമ്പളത്തോടു കൂടിയുള്ള അവധിയോ അർധ അവധിയോ നൽകാനാവില്ലെന്ന്​ പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്​. ഒഡിഷയിലെ ഭുവനേശ്വറിൽ പണിമുടക്കിയ തൊഴിലാളികൾ റോഡുകൾ ഉപരോധിച്ചു. കോൽക്കത്തയിൽ പണിമുടക്കിന്​ പിന്തുണ പ്രഖ്യാപിച്ച്​ പ്രതിഷേധിച്ച സി.പി.എം പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

കോൽക്കത്തയിൽ നിന്ന്​ 30 കി.മി അകലെ ബറസാത്തിൽ സമരക്കാർ സ്​കൂൾ ബസ്​ തകർത്തു. ഇൗ സമയം രണ്ട്​ വിദ്യാർഥികൾ ബസിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക്​ പരിക്കില്ല. പശ്ചിമ ബംഗാളിലെ അസൻസോളിലും ഹിന്ദ്​ മോ​േട്ടാറിലും സമരക്കാർ ബസ്​ ആക്രമിച്ചു.

Tags:    
News Summary - strike partial in north india; strikers detained in kolkata -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.