പണിമുടക്ക്​: കർണാടകയിലേക്കുള്ള കേരള ആർ.ടി.സി സർവിസുകൾ തടസ്സപ്പെടും

ബംഗളൂരു: ബുധനാഴ്​ച നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക്​ കേരളത്തിൽനിന്ന്​ കർണാടകയിലെ ബംഗളൂരു, മൈസൂരു, മംഗളൂ രു, മടിക്കേരി, വിരാജ്​പേട്ട്​, ഗുണ്ടൽപേട്ട്​ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അന്തർസംസ്​ഥാന സർവിസുകളെ ബാധ ിക്കും. ബുധനാഴ്​ച സർവിസുകൾ പൂർണമായും തടസ്സപ്പെടും​. ചൊവ്വാഴ്​ച രാത്രി ബംഗളൂരുവിലും മൈസൂരുവിലുമെത്തുന്ന കേര ള ആർ.ടി.സി ബസുകൾ വ്യാഴാഴ്​ച രാവിലെ മുതൽ കേരളത്തിലേക്ക്​ പതിവ്​ സർവിസ്​ നടത്തും. റദ്ദാക്കപ്പെടുന്ന സർവിസുകളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാർക്ക്​ പണം തിരിച്ചുനൽകും.

അതേസമയം, കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി ബസുകൾ സർവിസ്​ നടത്തുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. പണിമുടക്കിൽ കേരളത്തിൽ വാഹനങ്ങൾ തടഞ്ഞാൽ മാത്രമേ സർവിസ്​ തടസ്സപ്പെടാൻ സാധ്യതയുള്ളൂ. ബി.എം.ടി.സി സർവിസുകളും മെട്രോ ട്രെയിൻ സർവിസുകളും പതിവുപോലെ ഒാടും. ട്രെയിൻ സർവിസിലും കാര്യമായ തടസ്സമുണ്ടാവില്ല. ഒാൺലൈൻ ടാക്​സി സർവിസുകളായ ഒ​െല, ഉബർ എന്നിവയും എയർപോർട്ട്​ ടാക്​സി സർവിസുകളും മുടക്കമില്ലാതെ സർവിസ്​ നടത്തും.

എന്നാൽ, സ്വകാര്യ വാഹനങ്ങളും ബാങ്ക്​ ജീവനക്കാരും പണിമുടക്കി​​​െൻറ ഭാഗമാവും. എ.ടി.എം പ്രവർത്തനങ്ങളും തടസ്സപ്പെ​േട്ടക്കും. കർണാടകയിലെ സ്​കൂൾ, കോളജുകൾക്ക്​ അവധിയില്ലെന്നും പരീക്ഷകൾ പ്രഖ്യാപിച്ചപോലെ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സുരേഷ്​ കുമാർ വ്യക്തമാക്കി. ആശുപത്രികളും പെട്രോൾ പമ്പുകളും തുറന്നുപ്രവർത്തിക്കും. ട്രേഡ്​ യൂനിയനുകൾക്ക്​ ഫ്രീഡം പാർക്കിൽ പ്രതിഷേധത്തിന്​ അവസരം നൽകിയതല്ലാതെ ബംഗളൂരു നഗരത്തിൽ ബുധനാഴ്​ച മറ്റു പ്രകടനങ്ങൾക്ക്​ അനുമതിയില്ലെന്ന്​ സിറ്റി പൊലീസ്​ കമീഷണർ ഭാസ്​കർ റാവു അറിയിച്ചു.

Tags:    
News Summary - strike; kerala rtc to karnataka -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.