ഝാർഖണ്ഡിൽ നിയമന പരീക്ഷകൾ റദ്ദാക്കിയ നടപടിക്ക് സ്റ്റേ: സർക്കാറിനെതിരെ വഞ്ചനക്കുറ്റം ആരോപിച്ച് ഉദ്യോഗാർഥികൾ

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ നി​യ​മ​ന പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഹൈ​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ശ​രി​യാ​യി വാ​ദ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​തി​രു​ന്ന​ത് വ​ഞ്ച​നാ​പ​ര​മെ​ന്ന് ആ​രോ​പി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​റി​ന്റെ പി​ടി​പ്പു​കേ​ടു​മൂ​ല​മാ​ണ് വി​വി​ധ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ ന​ട​പ​ടി ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്ത​തെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ക്ഷേ​പം. പ​രീ​ക്ഷ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചു​ള്ള സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ജെ.​പി.​എ​സ്‌.​സി-​ജെ.​എ​സ്.​എ​സ്‌.​സി റി​ഫോം​സ് മ​ഞ്ച് അം​ഗ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച റാ​ഞ്ചി​യി​ലെ ഝാ​ർ​ഖ​ണ്ഡ് പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. സ​മ​ര​ത്തി​ൽ പൊ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ഹ​സാ​രി​ബാ​ഗി​ലും ഗി​രി​ഡി​യി​ലും സ​മാ​ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു. ആ​ൽ​ബ​ർ​ട്ട് ചൗ​ക്കി​ൽ ഒ​ത്തു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി സോ​റ​ന്റെ​യും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കോ​ല​ങ്ങ​ൾ ക​ത്തി​ച്ചു. ഹ​ര​ജി​ക​ൾ ഫ​ല​പ്ര​ദ​മാ​യി എ​തി​ർ​ക്കാ​ൻ മു​തി​ർ​ന്ന നി​യ​മ ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​യി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

ആ​ഗ​സ്റ്റ് 24 മു​ത​ൽ ‘നി​യ​മ​ന​സം​വി​ധാ​ന പ​രി​ഷ്ക​ര​ണ യാ​ത്ര’ ന​ട​ത്തു​മെ​ന്ന് ജെ.​എ​ൽ.​കെ.​എം നേ​താ​വ് ദേ​വേ​ന്ദ്ര നാ​ഥ് മ​ഹ​തോ പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 15ന് ​ഹൈ​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ഫ​ല​പ്ര​ദ​മാ​യി വാ​ദി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി ഉ​പ​രോ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ബാ​ബു​ലാ​ൽ മ​റാ​ണ്ടി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സ​മ​ര​ങ്ങ​ളെ മു​ൻ മു​ഖ്യ​മ​ന്ത്രി ചം​പാ​യി സോ​റ​ൻ നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും അ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.

നി​യ​മ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് 26 ദി​വ​സം നീ​ണ്ട സ​മ​ര​ത്തെ​തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ 22 പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കു​ക​യും മ​റ്റു 23 പ​രീ​ക്ഷ​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ, പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​താ​ണ് സ്റ്റേ​യി​ലേ​ക്കും അ​തേ​ച്ചൊ​ല്ലി​യു​ള്ള പു​തി​യ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​യൊ​രു​ക്കി​യ​ത്. 2023ലെ ​ജെ.​എ​സ്.​എ​സ്‌.​സി ബി​രു​ദ​ത​ല ക​മ്പൈ​ൻ​ഡ് മ​ത്സ​ര​പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​ഐ.​ഡി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​തു​വ​രെ 37 പേ​രെ ചോ​ദ്യം​ചെ​യ്തു.

Tags:    
News Summary - Stay on cancellation of recruitment exams in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.