ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ ഒമ്പതായി. മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നഗരത്തിലെ സർക്കാർ ആശുപത്രിയിലും ആറ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ള 17 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. 17 പേർ ആശുപത്രി വിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് വാർട്ടേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ 21 പേരിൽ 13 പേരെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതി ഇവരെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മനഃപൂർവമല്ലാത്ത നരഹത്യ, മായം ചേർക്കൽ, വിഷം കലർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.