ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ രചിച്ച തൊഴിൽ നിയമ​ വിധിക്ക് ബുൾഡോസർ

ന്യൂ​ഡ​ൽ​ഹി: വൈ​വി​ധ്യ​മാ​ർ​ന്ന ​തൊ​ഴി​ൽ മേ​ഖ​ല​ക​ളെ ‘വ്യ​വ​സാ​യ’ നി​ർ​വ​ച​ന​ത്തി​ൽ​പ്പെ​ട​ു​ത്തി 1978ൽ ​ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ എ​ഴു​തി​യ ച​രി​ത്ര വി​ധി തി​രു​ത്തി​ക്കു​റി​ച്ച വ്യാ​ഴാ​ഴ്ച​ത്തെ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്റെ ന​ട​പ​ടി സ്വ​ത​വേ ദു​ർ​ബ​ല​മാ​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. ​തൊ​ഴി​ലു​ട​മ​ക​ളി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും ‘വ്യ​വ​സാ​യ’ നി​ർ​വ​ച​ന​ത്തി​ന്റെ പ​രി​ധി​യി​ൽ​​പ്പെ​ടു​ത്തി തീ​ർ​പ്പാ​ക്കി​യി​രു​ന്ന ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ട് കാ​ല​മാ​യി രാ​ജ്യം തു​ട​രു​ന്ന രീ​തി​ക്കാ​ണ് ഒ​മ്പ​തം​ഗ ബെ​ഞ്ച് അ​റു​തി​വ​രു​ത്തു​ന്ന​ത്.

ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​ന്റെ തി​രു​ത്ത​ൽ വി​ധി​യോ​ടെ, 2025 ന​വം​ബ​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ ‘വ്യ​വ​സാ​യി​ക ബ​ന്ധ നി​യ​മ’​ത്തി​ന്റെ 2(പി) ​വ​കു​പ്പ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ക​ണം ഇ​നി രാ​ജ്യ​ത്തെ ഭാ​വി തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ തീ​ർ​പ്പാ​ക്കേ​ണ്ട​ത്. ബാം​ഗ്ലൂ​ർ വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സി​വ​റേ​ജ് ബോ​ർ​ഡ് കേ​സി​ൽ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ എ​ഴു​തി​യ വി​ധി​പ്ര​സ്താ​വ​ത്തി​ൽ, 1947ലെ ​വ്യ​വ​സാ​യ ത​ർ​ക്ക നി​യ​മ​ത്തി​ന്റെ 2(ജി) ​വ​കു​പ്പി​ൽ​നി​ന്ന് കോ​ട​തി, ക്ര​മ സ​മാ​ധാ​നം, പ്ര​തി​രോ​ധം തു​ട​ങ്ങി​യ ഏ​താ​നും മേ​ഖ​ല​ക​ളെ മാ​ത്ര​മാ​യി​രു​ന്നു ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്.

തൊ​ഴി​ലു​ട​മ - തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യും സം​ഘ​ടി​ത​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു​ഷ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ച​ര​ക്കോ സേ​വ​ന​മോ ന​ൽ​കു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​യെ​യും വ്യ​വ​സാ​യ​ത്തി​ന്റെ പ​രി​ധി​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം വ്യ​വ​സാ​യ​മെ​ന്ന നി​ല​ക്കാ​ണ് ഗ​ണി​ച്ചി​രു​ന്ന​ത്. ഇ​നി അ​ങ്ങ​നെ​യാ​വി​ല്ല.

2025ലെ ‘​വ്യ​വ​സാ​യി​ക ബ​ന്ധ നി​യ​മ’​ത്തി​ന്റെ 2(പി) ​വ​കു​പ്പ് ഭാ​വി തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​മാ​ക​ണ​മെ​ന്ന ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്തി​ന്റെ വ്യാ​ഖ്യാ​ന​ത്തെ ഒ​മ്പ​തം​ഗ​ ബെ​ഞ്ചി​ലെ മ​റ്റു നാ​ലു​പേ​ർ കൂ​ടി പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള​തോ ഇ​തി​ന​കം തീ​ർ​പ്പാ​യ​തോ ആ​യ കേ​സു​ക​ൾ​ക്ക് പു​തി​യ വി​ധി ബാ​ധ​ക​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് വി​ധി പ്ര​സ്താ​വ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കെ​ടു​ത്തു​മെ​ന്ന് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന

അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളി​ൽ തു​ട​ർ​ന്നു​വ​രു​ന്ന ‘വ്യ​വ​സാ​യ’ നി​ർ​വ​ച​നം പൊ​ളി​ച്ചെ​ഴു​താ​നു​ള്ള ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ ഭൂ​രി​പ​ക്ഷ വി​ധി​ക്കെ​തി​രെ ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യ​ത് ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന. അ​നാ​വ​ശ്യ​മാ​യ തി​രു​ത്താ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് എ​ഴു​തി​യ വി​ധി​പ്ര​സ്താ​വ​ത്തി​ലേ​തെ​ന്നും വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന​തും അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണി​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല, മു​മ്പ​ത്തേ​ക്കാ​ൾ വ്യ​വ​സാ​യ​ത്തി​ന്റെ 1978ലെ ​വി​ശാ​ല നി​ർ​വ​ച​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​താ​ണ് വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Changing the definition of industry in labor disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.