മുംബൈ: വിദ്യാർഥിനികളുമായുള്ള രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ സംവാദത്തിന് തൊട്ടുമുമ്പ് പുണെ എൻജിനീയറിങ് കോളജിൽ എ.ബി.വി.പി-എൻ.എസ്.യു.ഐ സംഘർഷം. തുടർന്ന് നാല് ദിവസത്തേക്ക് പ്രകടനം, ഒത്തുചേരൽ, പുറത്തുനിന്നുള്ള നേതാക്കളുടെ സന്ദർശനം എന്നിവ അധികൃതർ നിരോധിച്ചു. കോളജ് അധികൃതർ ഫീസ് വർധിപ്പിച്ചെന്ന് ആരോപിച്ചും രാഹുലിനെ അനുകൂലിച്ചും വാർത്താ ചാനലിന് നൽകിയ പ്രസ്താവന കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചതിനു പിന്നാലെയുള്ള സമ്മർദം മൂലമായിരുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു വിദ്യാർഥിനി വിഡിയോയിലൂടെ ക്ഷമചോദിച്ചിരുന്നു.
എന്നാൽ, രാഹുൽ ഗാന്ധിക്ക് അനുകൂലമായി മൊഴി നൽകിയതിന് പെൺകുട്ടിയെ എ.ബി.വി.പി മാനസികമായി പീഡിപ്പിച്ചതായും തുടർന്നാണ് വിഡിയോ ചെയ്തതെന്നും എൻ.എസ്.യു ആരോപിച്ചു. പെൺകുട്ടി മുറിയടച്ച് അകത്തിരുന്നതോടെ പ്രവർത്തകർ ഹോസ്റ്റലിൽ എത്തിയപ്പോൾ എ.ബി.വി.പിക്കാർ ആക്രമിക്കുകയായിരുന്നു എന്നാണ് എൻ.എസ്.യുവിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.