ന്യൂഡൽഹി:േകസുകൾ കൈമാറുന്നത് സംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിമത ശബ്ദമുയർത്തി സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ നടത്തിയ വാർത്താ സമ്മേളനത്തിെൻറ പ്രസക്ത ഭാഗങ്ങൾ.
- രാജ്യത്തിെൻറ ചരിത്രത്തിലെ തന്നെ അസാധാരണമായ സംഭവമാണിത്. ഭരണഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം കൂടിയാണ്.
- ജനാധിപത്യത്തിെൻറ മുഖമുദ്രയാണ് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, അതില്ലാതെ ജനാധിപത്യത്തിന് അതിജീവനമില്ല.
- സുപ്രീം കോടതി ഭരണം അവതാളത്തിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണിവിടെ നടക്കുന്നത്.
- മറ്റ് മാർഗങ്ങൾ ഇല്ലാത്തത് െകാണ്ടാണ് ജനങ്ങളോട് നേരിട്ട് സംവദിക്കാൻ മുന്നോട്ട് വന്നത്.
- പരിഹാര മാർഗങ്ങൾക്കായി ഞങ്ങൾ ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ വിഫലമായി. ജനാധിപത്യത്തിെൻറ നിലനിൽപിന് നിഷ്പക്ഷമായ ജഡ്ജിയും നിയമവ്യവസ്ഥയും അത്യാവശ്യമാണ്.
- ഇന്ന് രാവിലെ ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. പക്ഷെ അദ്ദേഹത്തെ ഇത് ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചില്ല
- ഇൗ രാജ്യത്തെ ജ്ഞാനികളായിട്ടുള്ളവർ 20 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ നാല് ജഡ്ജിമാർ അവരുടെ അത്മാവ് വിറ്റെന്ന രീതിയിൽ ഇതിനെ കുറിച്ച് സംസാരിക്കരുത്. ഇത് രാജ്യത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അത് ഞങ്ങൾ ചെയ്തു.
- ഒരാളെയും ഇംപീച്ച് ചെയ്യാൻ ഞങ്ങൾ ആരുമല്ല. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്നത് രാജ്യം തീരുമാനിക്കെട്ട (ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് മറുപടി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.