ചെന്നൈയിൽ ആഢംബര ഹോട്ടൽ കോവിഡ് ഹോട്ട്സ്പോട്ടായി; രോഗം സ്ഥിരീകരിച്ചത് നിരവധി പേർക്ക്

ചെന്നൈ: ചെന്നൈ ഗിണ്ടിയിലെ ആഢംബര ഹോട്ടലായ ഐ.ടി.സി ഗ്രാൻഡ് ചോളയിൽ കോവിഡ് സ്ഥിരീകരിച്ചത് ജീവനക്കാരുൾപ്പെടെ 85ഓളം പേർക്ക്. ഹോട്ടൽ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയതോടെ താമസക്കാരെ മുഴുവൻ പരിശോധനക്ക് വിധേയമാക്കുകയാണ്.

ഡിസംബർ 15ന് ഹോട്ടലിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ താമസക്കാരും ജീവനക്കാരും ഉൾപ്പെടെ 609 സാംപിളുകൾ പരിശോധനക്കയച്ചു. ഇതിൽ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മുഴുവൻ താമസക്കാരെയും പരിശോധനക്ക് വിധേയമാക്കാനാണ് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ അധികൃതരുടെ നീക്കം. നഗരത്തിലെ മറ്റ് ആഢംബര ഹോട്ടലുകളിലെ താമസക്കാരെയും പരിശോധനക്ക് വിധേയരാക്കും. ചെന്നൈ നഗരത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമാക്കാനും നീക്കമുണ്ട്.

നേരത്തെ മദ്രാസ് ഐ.ഐ.ടിയിലെ 200ഓളം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Star hotel in Chennai’s Guindy turns Covid hotspot; 85 employees contract virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.