കർഷക സമരത്തിന് പിന്തുണയുമായി പ്രതിഷേധ റാലിയുമായി സ്റ്റാലിൻ

സേലം: കർഷകർക്ക് പിന്തുണ അറിയിച്ചും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രസിഡന്റ് എം.കെ സ്റ്റാലിൻ സേലത്ത് റാലി നടത്തി.'നിയമങ്ങൾക്കെതിരെ ഞങ്ങൾ കോടതിയിൽ പോയി. കേരളവും പഞ്ചാബും ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യം ഒരു കർഷകനാണെന്ന് ഞങ്ങളുടെ മുഖ്യമന്ത്രി പറയുന്നു, എന്തുകൊണ്ടാണ് അദ്ദേഹം കർഷകരുടെ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല' - അദ്ദേഹം ചോദിച്ചു.

'താൻ ഒരു പാവപ്പെട്ട കർഷകന്‍റെ മകനാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്ത് ഒരു കർഷകനും മരിക്കില്ലെന്നും അദ്ദേഹം പ്രചാരണം നടത്തി. എന്നാൽ വാസ്തവത്തിൽ ആയിരക്കണക്കിന് കർഷകരാണ് മരിച്ചത്. പ്രധാനമന്ത്രി ശരിക്കും കർഷക കുടിംബത്തിലെ അംഗമാണെങ്കിൽ പാർലമെന്റ് സമ്മേളനം വിളിച്ച് കർഷക പ്രശ്നം രമ്യമായി പരിഹരിക്കണം. ഡൽഹിയിലെ കർഷകരുടെ പ്രതിഷേധത്തെ ഡി.എം.കെ തുടർന്നും പിന്തുണയ്ക്കും' -സ്റ്റാലിൻ പറഞ്ഞു.

അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനെ കര്‍ഷകര്‍ അറിയിച്ചു. ഡൽഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയിലാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച നീട്ടിക്കൊണ്ട് പോകുന്നതില്‍ കാര്യമില്ലെന്നും തങ്ങളുന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT