കുത്തേറ്റ് മരണാസന്നനായ യുവാവിന് വെള്ളം നൽകാതെ ജനം ദൃശ്യം പകർത്തുന്ന തിരക്കിൽ

ന്യൂഡൽഹി: കത്തിക്കുത്തേറ്റ് മരണാസന്നനായി യുവാവ് വെള്ളം ചോദിക്കുമ്പോഴും ദൃശ്യം പകർത്തുന്നതിൽ മുഴുകി ജനങ്ങൾ. 25കാരനായ അക്ബർ അലി എന്ന യുവാവിനെ ചൊവ്വാഴ്ചയാണ് നാല് പേർ ചേർന്നാണ് കുത്തിയത്. നടുറോഡിൽ വെള്ളത്തിന് കേണപേക്ഷിച്ചു കൊണ്ടിരുന്ന യുവാവാനെ ശ്രദ്ധിക്കാതെ ആൾക്കാർ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു നാട്ടുകാർ. 

വാരിയെല്ലിൽ രണ്ട് കത്തികൾ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു ഇയാൾ. ഇതിലൊന്ന് ഇയാൾ തന്നെ പുറത്തെടുത്തെങ്കിലും മറ്റൊന്ന് ശരീരത്തിലുണ്ടായിരുന്നു. പുറത്തുവന്ന വീഡിയോയിൽ ഇയാൾ വെള്ളം ചോദിക്കുന്നതും വെപ്രാളം കാണിക്കുന്നതും വ്യക്തമാണ്. ചിലർ ഇയാളോട് അഡ്രസ് ചോദിക്കുന്നതും കേൾക്കാം. ചോര വാർന്ന് മരണാസന്നനായി കിടക്കുമ്പോഴും ആളുകൾ ഇയാളുടെ വിഡിയോ പകർത്തുന്നതിലാണ് ശ്രദ്ധിക്കുന്നത്. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

അലി ജീവന് വേണ്ടി യാചിച്ചെങ്കിലും ആരും സഹായിക്കാൻ തയാറായില്ലെന്ന് സഹോദരൻ ആരോപിച്ചു.
പിന്നീട് പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബർ അലി ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 

Tags:    
News Summary - Stabbed and bled to death, man begged for water, people recorded him instead- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.