മുംബൈയിൽ വാർത്താസമ്മേളനത്തിൽ ഇടത്തുനിന്നും എസ്.എസ്.എഫ് നാഷണൽ സെക്രെട്ടറി ഫകീഹുൽ ഖമർ സഖാഫി ബീഹാർ, എസ്.എസ്.എഫ് നാഷണൽ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ജനറൽ സെക്രെട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, ഫിനാൻസ് സെക്രട്ടറി സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ എന്നിവർ
മുംബൈ: 50 വർഷം പൂർത്തിയാക്കുന്ന എസ്.എസ്.എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദേശീയ സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗോവണ്ടി, ദേവ്നാർ ‘ഏക്താ ഉദ്യാനിൽ’ നടക്കും. 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ രണ്ട് വർഷമായി നടക്കുന്ന കാമ്പയിന് ഇതോടെ സമാപനമാകും. വിവിധ വിഷയങ്ങളിൽ ഏഴ് വേദികളിലായാണ് സമ്മേളനം നടക്കുക. പ്രതിനിധി സംഗമത്തോടെയാണ് ദേശീയ സമ്മേളനം ആരംഭിക്കുക. എജുസൈൻ, ബുക്ഫെയർ തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കപ്പെട്ട സമ്മേളനങ്ങൾക്കും 25 സംസ്ഥാനങ്ങളിലൂടെയുള്ള സംവിധാൻ യാത്രക്കും ശേഷമാണ് ദേശീയ സമ്മേളനം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 4ന് റാസ അക്കാദമി ചെയർമാൻ അൽഹാജ് മുഹമ്മദ് സഈദ് നൂരി പതാക ഉയർത്തും. ഹിന്ദുസ്ഥാൻ ഉറുദു ഡെയ്‌ലി എഡിറ്റർ സർഫറാസ് അർസു എജ്യുസൈൻ കരിയർ എക്സപ്പോയും പ്രശസ്ത ഉറുദു കവി ഒബൈദ് ആസം ആസ്മി ബുക്ഫയറും ഒമാൻ അംബാസഡർ ഈസ സലാഹ് അബ്ദുല്ല സലാഹ് അൽ ശിബാനി ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനവും ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 10,000 പ്രതിനിധികൾ പങ്കെടുക്കും. മതം, സമൂഹം, നവോത്ഥാനം, ധിഷണ എന്നീ വിഷയങ്ങളിൽ ആദ്യ ദിവസം നടക്കുന്ന പഠനങ്ങൾക്ക് ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അഫ്റോസ് ഖാദിരി ചിറിയകോട്ട്, മുജ്തബ ശരീഫ് മിസ്ബാഹി, മുഫ്തി ബദ്റെ ആലം മിസ്ബാഹി തുടങ്ങിയവർ നേതൃത്വം നൽകും. വ്യത്യസ്ത ശരീഅ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 പ്രത്യേക പ്രതിനിധികളുടെ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി കോൺഫറൻസിൽ പ്രബോധനം, ബഹുസ്വരത, വിദ്യാർത്ഥിത്വം, അഹ് ലുസ്സുന്ന, സൗഹൃദം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകക്ക് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സുഹൈറുദ്ദീൻ നൂറാനി വെസ്റ്റ് ബംഗാൾ, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ എന്നിവരും നേതൃത്വം നൽകും. കാമ്പസ് സ്റ്റുഡന്റ്‌സ് കോൺഫറൻസിൽ ഇസ്‌ലാം, വിപ്ലവം, ആത്മീയത, സംഘടന, സംഘാടനം, രാഷ്ട്രീയം, നിലപാട് തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളിൽ ഖ്വാജാ സഫർ മദനി ജമ്മുകശ്മീർ, അബ്ദുർ റഹ്മാൻ ബുഖാരി, ഡോ. അബൂബക്കർ, അഫ്‌സൽ റാഷിദ് ഖുതുബി ഹൈദരാബാദ്, സുബൈർ അംജദി അലീഗഡ്, അബ്ദുൽ ഖയ്യൂം അലീഗഡ്, ഡോ. ജുനൈദ് ഡൽഹി, ഡോ. ജാവേദ് മിസ്ബാഹി, ദിൽഷാദ് അഹ്മദ് കശ്മീർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രമുഖ പത്രപ്രവർത്തകൻ ആദിത്യ മേനോൻ നമ്മൾ ഇന്ത്യൻ ജനത എന്ന വിഷയത്തിൽ സംസാരിക്കും.
ഞായറാഴ്ച പ്രതിനിധി സമ്മേളനത്തിൽ ധാർമിക വിപ്ലവം, സംസ്കാരം, ബൗദ്ധിക വിപ്ലവം, ലിബറലിസം, ആക്ടിവിസം, വ്യക്തിത്വ വികാസം, മാനിഫെസ്റ്റോ പഠനം, വിദ്യാഭ്യാസം, ചരിത്രം, ദേശീയ മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദത്തിൽ സി. മുഹമ്മദ് ഫൈസി, അഡ്വ. ഇസ്മാഈൽ വഫ, അബ്ദുല്ല ഖുവൈത്ത്, ശൗകത്ത് നഈമി കശ്മീർ, സുഫ് യാൻ സഖാഫി കർണാടക, ആർ.പി ഹുസൈൻ, എം. അബ്ദുൽ മജീദ്, മുഹമ്മദ് ശരീഫ് നിസാമി, ശരീഫ് ബാംഗ്ലൂർ, ആബിദ് ലുത്തുഫി നഈമി കൊല്ലം, അബ്ദുർ റഹ്മാൻ ബുഖാരി, ഫഖീഹുൽ ഖമർ സഖാഫി ബീഹാർ, മുഈനുദ്ധീൻ ത്രിപുര എന്നിവർ പങ്കെടുക്കും.
വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എജ്യൂസൈൻ എക്സ്പോ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ, ടെക്നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കൽ, എൻജിനീയറിങ്, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ, അപ്സ്കില്ലിങ് തുടങ്ങിയ ഇരുപതത്തിഞ്ചോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്റ്റാളുകൾ എജുസൈനിൽ സംവിധാനിച്ചിട്ടുണ്ട്.
കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന 100ലധികം കരിയർ മെന്‍റർമാരുടെ സേവനം സജ്ജമാക്കിയിട്ടുണ്ട്. 25ലധികം കേന്ദ്ര സർവകലാശാലയേയും 15ലധികം അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളേയും പരിചയപ്പെടുത്തുന്ന എക്സ്പോയിൽ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരം ഉണ്ടായിരിക്കും. കരിയർ രംഗത്തെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംവദിക്കും.
പുസ്തകലോകം പ്രധാന ആകർഷണമാണ്. 500 ശീർഷകങ്ങളിലായി അൽ മക്തബതുൽ മദീന, അൽ അറബിയ്യ, ഇസ്ലാമിക് എജുക്കേഷനാൽ ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് സജ്ജീകരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ഡെലിവറി സൗകര്യവും ലഭ്യമാണ്.
സമാപന പൊതുസമ്മേളനം സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയുടെ അധ്യക്ഷതയിൽ സയ്യിദ് അലി അൽ ഹാഷിമി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ആഫീഫുദ്ധീൻ ജീലാനി എന്നവർ മുഖ്യാതിഥിയാകും. അലി ബാഫഖി തങ്ങൾ, സയ്യിദ് ഫസ്ൽ കോയാമ്മ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്ദുറഹ്മാൻ ബാഖവി അഹ്‌സനി, സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമ ഹുസ്സൈൻ ജീലാനി, മെഹ്ദി മിയ സാഹബ്, മന്നാൻ മിയ സാഹബ്, മുഫ്തി ബദ്‌റുൽ ആലം, സയ്യിദ് മുഹമ്മദ് അഷ്റഫ് അശ്രഫി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്‌യ റാസ, മുഫ്തി മുജ്തബ ശരീഫ്, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബഹി ഒഡീഷ, ഇബ്രാഹീം മദനി തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.