ആ പള്ളി തുറന്നുതന്നെയാണ്, ദൂരത്താണെന്നത് വിവരക്കേടിനുള്ള ഒഴികഴിവല്ലെന്ന് ഉവൈസിയോട് കശ്മീർ പൊലീസ്

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ട്വീറ്റിന് മറുപടിയുമായി ശ്രീനഗർ പൊലീസ്. രൂക്ഷ പരിഹാസവുമായാണ് പൊലീസ് മറുപടി ട്വീറ്റ് ചെയ്തത്. ദൂരത്താണുള്ളത് എന്നത് വിവരക്കേടിനുള്ള ഒഴികഴിവല്ലെന്ന് ശ്രീനഗർ പൊലീസ് ഉവൈസിയെ പരിഹസിച്ചു.

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്ന കഴിഞ്ഞ ദിവസം അസദുദ്ദീൻ ഉവൈസി​യുടെ ട്വീറ്റ്. സിനിമാ ഹാളുകൾ തുറന്നെങ്കിലും എന്തുകൊണ്ടാണ് ശ്രീനഗർ ജാമിഅ മസ്ജിദ് എല്ലാ വെള്ളിയാഴ്ചയും അടക്കുന്നതെന്നായിരുന്നു ഉവൈസിയുടെ ചോദ്യം. മാറ്റിനി ഷോയുടെ സമയത്തെങ്കിലും പള്ളി അടക്കരു​തെന്നും അദ്ദേഹം അഭ്യർഥിച്ചു.

എന്നാൽ, ജാമിഅ മസ്ജിദ് പൂർണമായും തുറന്നിരിക്കുകയാണെന്ന് ശ്രീനഗർ പൊലീസ് മറുപടിയായി ട്വീറ്റ് ചെയ്തു. കോവിഡിന് ശേഷം മൂന്ന് ഘട്ടങ്ങളിൽ മാത്രമാണ് വെള്ളിയാഴ്ച നമസ്കാരം അനുവദിക്കാതെ പള്ളി അടച്ചത്. ജാമിഅ അധികൃതർ ഉത്തരവാദിത്വമേൽക്കാൻ മടിച്ചപ്പോൾ ക്രമസമാധാന പ്രശ്നങ്ങളും ഭീകാരാക്രമണ സാധ്യതയും മുൻകൂട്ടി കണ്ടായിരുന്നു പള്ളി അടച്ചതെന്നും പൊലീസ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - srinagar police against Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.