ബ്രസീൽ പ്രസിഡൻറി​െൻറ വക്താവ്​ കോവിഡ്​ പോസിറ്റീവ്​   

സാവോ പോളോ: സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും കോവിഡ്​ ചെറിയ പനിയാണെന്നും ആവർത്തിക്കുന്ന ബ്രസീൽ പ്രസിഡൻറ്​ ജെയ്​ർ ബൊൽസൊനാരോയുടെ വക്താവിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കോവിഡ്​ പോസിറ്റീവായ ആർമി ജനറൽ ഒക്​ടാവിയോ ബാരോസ്​ സ്വന്തം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​. ചൊവ്വാഴ്​ചയാണ്​ 59കാരനായ ബാരോസിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 

പ്രസിഡൻറ്​ ബൊൽസൊനാരോയുടെ ഓഫീസിൽ 20 ഓളം പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ദേശീയ സുരക്ഷ വുകപ്പ്​ മന്ത്രി അഗസ്​റ്റോ ​ഹെലേനോ, കമ്മ്യൂണിക്കേഷൻ ചീഫ്​ ഫാബിയോ വാങ്​ഗാർട്ടൻ എന്നിവരും കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയിരുന്നു. എന്നാൽ ത​​െൻറ പരിശോധനാ ഫലം കോവിഡ്​ നെഗറ്റീവാണെന്നാണ്​ പ്രസിഡൻറ്​  പറയുന്നത്​. 

കോവിഡ്​ വൈറസ്​ അപകടകാരിയല്ലെന്നും ചെറിയ പനി മാത്രമായതിനാൽ ആളുകൾ വീട്ടിൽ തന്നെ ഇരിക്കേണ്ടതില്ലെന്നുമാണ്​ ബൊൽസൊനാരോ ജനങ്ങളോട്​ ആവർത്തിക്കാറുള്ളത്​. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നും അതിനാൽ വീട്ടിൽ അടച്ചിരിക്കാതെ എല്ലാവരും ജോലിക്ക്​ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Spokesman for Brazil’s President Bolsonaro tests positive for coronavirus - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.