അഖിലേഷ്​ യാദവ്​ അഖിലേഷ്​ അലി ജിന്നയെന്ന്​ പേരു മാറ്റണമെന്ന്​ യു.പി ഉപമുഖ്യമന്ത്രി

ലഖ്​നോ: അഖിലേഷ്​ യാദവ്​ അഖിലേഷ്​ അലി ജിന്നയെന്ന്​ പേരു മാറ്റണമെന്ന്​ യു.പി ഉപമുഖ്യമന്ത്രി കേശ്​ പ്രസാദ്​ മൗര്യ. പാർട്ടിയുടെ പേര്​ ജിന്നാവാദി പാർട്ടിയെന്നാക്കണം. ജിന്ന മുന്നോട്ടുവെച്ച ആശയങ്ങളാണ്​ സമാജ്​വാദി പാർട്ടി മുന്നോട്ട്​ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു യു.പി ഉപമുഖ്യമ​ന്ത്രി.

2022ലെ തെരഞ്ഞെടുപ്പിൽ യു.പിയിൽ പ്രതിപക്ഷ പാർട്ടികൾക്ക്​ തിരിച്ചടിയുണ്ടാവും. മാഫിയ ഭരണം തിരിച്ചു വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജിന്നക്ക്​ 2022ലെ തെരഞ്ഞെടുപ്പിൽ സമാജ്​വാദി പാർട്ടിയെ സഹായിക്കാൻ കഴിയില്ലെന്നും അ​േ​ദ്ദഹം പറഞ്ഞു.

കുറ്റവാളികളായ ആതിഖ്​ അഹമ്മദിനോ മുക്​താൻ അൻസാരിക്കോ സമാജ്​വാദി പാർട്ടിയെ സഹായിക്കാനാവില്ല. യു.പിയിലെ ജനങ്ങൾ താമരയെ ആയിരിക്കും തെരഞ്ഞെടുക്കുക. ഗുണ്ടകളെയും മാഫിയകളേയും അമർച്ച ചെയ്​ത്​ യു.പിയിൽ സമാധനപരമായ ഭരണം കൊണ്ടു വന്നത്​ ബി.ജെ.പിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

യു.പിയിലെ ഹാർദോയിയിൽ നടന്ന പൊതുചടങ്ങിൽ മഹാത്​മഗാന്ധി, സർദാർ വല്ലഭായ്​ പ​േട്ടൽ, ജവഹർലാൽ നെഹ്​റു, മുഹമ്മദലി ജിന്ന എന്നിവരെ കുറിച്ച്​ അഖിലേഷ്​ പ്രസ്​താവന നടത്തിയിരുന്നു. സർദാർ വല്ലഭായ്​ പ​േട്ടലിന്‍റെ ജന്മദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ്​ അഖിലേഷ്​ ജിന്നയെ പുകഴ്​ത്തിയത്​.

Tags:    
News Summary - SP chief should change his name to Akhilesh Ali Jinnah; Ansari, Atiq can't help him win polls: UP Deputy CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.