ലക്നൗ: ഉത്തർപ്രദേശിലെ ക്രമസമാധാനം പാടെ തകർന്നുവെന്ന പ്രിയങ്ക ഗാന്ധി വാദ്രയുടെ വിമർശനത്തിന് മറുപടിയുമായി മു ഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന് പുളിക്കുന്ന മുന്തിരിയാണ് ഉത്തർപ്രദേശ് എന്നായിരുന്നു യോഗിയുടെ മറുപടി. അവരുടെ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ യു.പിയിൽ തോറ്റു. അതിനാൽ ഡൽഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് എന്തൊക്കെയോ പറയുകയാണെന്നും യോഗി പരിഹസിച്ചു.
യു.പിയിൽ ക്രമസമാധാന നില പാടെ തകർന്നുവെന്നും കുറ്റവാളികൾ സംസ്ഥാനത്തെങ്ങും വിഹരിക്കുകയാണെന്നുമായിരുന്നു പ്രിയങ്കയുടെ വിമർശനം. കുറ്റകൃത്യ വാർത്തകളുടെ കൊളാഷ് നൽകിയാണ് പ്രിയങ്ക ട്വിറ്ററിലൂടെ വിമർശനമുന്നയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തോൽവിയാണ് യു.പിയിൽ നേരിട്ടത്. റായ്ബറേലിയിൽനിന്ന് വിജയിച്ച സോണിയ ഗാന്ധി മാത്രമാണ് യു.പിയിലെ കോൺഗ്രസ് എം.പി. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. കോൺഗ്രസിന്‍റെ കനത്ത തോൽവി മുൻനിർത്തിയാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് പുളിക്കുന്ന മുന്തിരിയാണ് എന്ന മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.