അയൽവാസികൾക്ക് കോവിഡ് ഭയം; പിതാവിന്‍റെ മൃതദേഹവുമായി മക്കൾ സ്കൂട്ടറിൽ ശ്മശാനത്തിലേക്ക്

ഭുവനേശ്വർ: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ മൃതദേഹം സംസ്കരിക്കാൻ സഹായിക്കാൻ ഭീതി കാരണം അയൽവാസികൾ തയാറാകാതെ വന്നതോടെ സ്കൂട്ടറിൽ കിടത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോയി മക്കൾ. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം.

ഉദ്ദവ് ബെഹറ എന്നയാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് ശ്മശാനം വരെ മൃതദേഹം എത്തിക്കാൻ സഹായിക്കണമെന്ന് മക്കൾ അയൽവാസികളോട് ആവശ്യപ്പെട്ടു. എന്നാൽ, ഭീതി കാരണം ആരും തയാറായി വന്നില്ല.

തുടർന്ന് മരിച്ചയാളുടെ രണ്ട് മക്കളും മരുമകനും ചേർന്ന് പി.പി.ഇ കിറ്റ് ധരിച്ച് മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിൽ മൂടി. ശേഷം, സ്കൂട്ടറിൽ വെച്ച് മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

Tags:    
News Summary - Sons carry father's body on scooty for cremation as villagers refuse help over Covid fear in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.