ന്യൂഡൽഹി: നിർഭയ കേസിലെ വിധി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വാഗതംചെയ്തു. ഇന്ത്യയുടെ ഹൃദയത്തിന് മുറിവേൽപിച്ച നിർഭയ സംഭവത്തിന് നാലു വർഷത്തിനുശേഷം നീതി ലഭിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് സുരക്ഷിതമായൊരു സാമൂഹിക വ്യവസ്ഥ വളർത്തുന്നതിന് യാഥാർഥ്യ ബോധത്തോടെ പ്രതികരിക്കാൻ ഒാരോരുത്തരെയും ഒാർമപ്പെടുത്തുന്നതാണ് വിധിയെന്നും സോണിയ പറഞ്ഞു.
പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിൽ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി സന്തോഷം പ്രകടിപ്പിച്ചു. നാലു വർഷമെടുത്തെങ്കിലും ഒടുവിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. നീച കുറ്റകൃത്യങ്ങൾക്കെതിരായ ഒാർമപ്പെടുത്തലാകെട്ട വിധിയെന്നും മേനക പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.