ന്യൂഡൽഹി: 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പി മറക്കരുതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി. റായ്ബറേല ിയിൽ പത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു സോണിയയുടെ പരാമർശം. മോദി അപരാജിതനല്ല. രാജ്യത്ത് ജനങ്ങളേക്കാൾ വലു തായി ആരുമില്ലെന്നും സോണിയ വ്യക്തമാക്കി.
2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി 262 സീറ്റുകൾ നേടി ആധികാരത്തിലെത്തിയിരുന്നു. വാജ്പേയ് അധികാരത്തിൽ എത്തുമെന്നായിരുന്നു അന്നുണ്ടായിരുന്ന സർവേ ഫലങ്ങൾ. ഇത് മുഴുവൻ തെറ്റിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്.
സോണിയ ഗാന്ധി മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരോടൊപ്പമാണ് പത്രിക സമർപ്പിക്കാനായി എത്തിയത്. പത്രിക സമർപ്പിക്കുന്നതിന് മുമ്പായി അവർ പൂജ നടത്തുകയും ചെയ്തിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറേ മാസങ്ങളായി സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.