മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടുന്നതിനേക്കാൾ ദേശസ്നേഹം എന്താണ്? -സോണിയ VIDEO

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോരാളികൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷ സ ോണിയ ഗാന്ധി. ഡോക്ടർമാർ, ശുചിത്ര തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വി റ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നന്ദി അറിയിച്ചത്.

നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന് നതിനേക്കാൾ കൂടുതൽ ദേശസ്നേഹം എന്താണുള്ളത്. കോവിഡിനെതിരായ യുദ്ധത്തിൽ നമ്മുടെ പോരാളികൾ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാതെയാണ് പോരാടുന്നത്. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, രോഗികളെ പരിചരിക്കുന്ന സന്നദ്ധ സേവകർ എന്നിവർക്ക് സുരക്ഷാ കിറ്റിന്‍റെ അപര്യാപ്തയുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.

'ലോക്ഡൗണിനെ പിന്തുടരുക, സാമൂഹിക അകലം പാലിക്കുക'. പൊലീസുകാരും ജവാന്മാരും ലോക്ഡൗണിൽ മികച്ച സേവനമാണ് നടത്തുന്നത്. അവശ്യ വസ്തുക്കളുടെ അഭാവത്തിലും ശുചിത്വ തൊഴിലാളികൾ മഹാമാരി പടരാതിരിക്കാൻ സഹായിക്കുന്നു. അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥരും കഠിനമായി പരിശ്രമിക്കുന്നു.

നമ്മൾ അവരെ പിന്തുണക്കുന്നില്ലെങ്കിൽ, അവർക്ക് അവരുടെ ജോലികൾ ചെയ്യാൻ കഴിയില്ല. ഡോക്ടർമാരെ ഉപദ്രവിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് തെറ്റാണ്, നമ്മുടെ സംസ്കാരത്തിന് എതിരാണിത്. ഈ പോരാട്ടത്തിൽ നാം അവരെ പിന്തുണക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Tags:    
News Summary - Sonia Gandhi Thanks Covid 19 Warriors -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.