തെഹൽകയെ സഹായിക്കാൻ സോണിയ ഇറങ്ങിയെന്ന്​ ജയ ​െജയ്​റ്റ്​ലി

ന്യൂഡൽഹി: ഒളികാമറ പ്രയോഗത്തിലൂടെ വാജ്​പേയി സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വാർത്താ വെബ്​സൈറ്റ്​ ‘തെഹൽക’യെ​ സഹായിക്കാൻ യു.പി.എ അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതായി വെളിപ്പെടുത്തൽ. ബി.ജെ.പി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്​മൺ, പ്രതിരോധമന്ത്രിയായിരുന്ന ജോർജ്​ ഫെർണാണ്ടസ്​ എന്നിവരുടെ രാജിയിലേക്ക്​ നയിച്ചത്​ തെഹൽക വെളിപ്പെടുത്തലായിരുന്നു​. ഫെർണാണ്ടസി​​െൻറ ഉറ്റ സുഹൃത്തായിരുന്ന ജയ ​െജയ്​റ്റ്​ലി എഴുതിയ പുസ്​തകത്തിലാണ്​ സോണിയയെ കുറ്റപ്പെടുത്തുന്നത്​. 

തെഹൽകയുടെ സാമ്പത്തികസഹായികളോട്​ അനുചിതമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്ന്​ ഉറപ്പുവരുത്തണമെന്ന്​ 2004ൽ അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന്​ സോണിയ എഴുതിയിരുന്നതായി ജയ ​െജയ്​റ്റ്​ലി പറയുന്നു. തെഹൽകയുടെ അന്നത്തെ സാമ്പത്തികസഹായികളായി പറയുന്നത്​  ‘ഫസ്​റ്റ്​ ഗ്ലോബൽ’ ആണ്​. ‘ദുഷിച്ചവർക്കിടയിലെ ജീവിതം: ഇന്ത്യൻ രാഷ്​ട്രീയത്തിലെ ഒരു വനിതയുടെ ഒാർമകൾ’ എന്ന ഇംഗ്ലീഷ്​ പുസ്​തകം ചൊവ്വാഴ്​ച പ്രകാശനം ചെയ്​തു. 

ഫെർണാണ്ടസ്​ രാജിവെക്കുന്നതിന്​ എൽ.കെ. അദ്വാനിയും ജസ്​വന്ത്​ സിങ്ങും എതിരായിരുന്നെങ്കിലും,  രാജിവെക്കണമെന്ന കാഴ്​ചപ്പാടാണ്​ പ്രധാനമന്ത്രി വാജ്​പേയിക്ക്​ ഉണ്ടായിരുന്നതെന്നും അതു നടപ്പായെന്നും ജെയ്​റ്റ്​ലി പുസ്​തകത്തിൽ വിശദീകരിക്കുന്നു. സോണിയ എഴുതിയ കത്തും അതിന്​ താൻ നൽകിയ മറുപടിയും ചേർത്തുവെച്ച്​ വായിക്കണമെന്ന്​ പി. ചിദംബരം പ്രതികരിച്ചു. 

Tags:    
News Summary - Sonia Gandhi Stepped In to Save Tehelka Financiers- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.