‘നെ​ഹ്‌​റു​വി​ന്‍റെ ആ​ശ​യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ആസൂത്രിത നീക്കം,’ നടക്കുന്നത് ചരിത്രം മാറ്റിയെഴുതാനും മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമമെന്നും സോണിയ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ ആ​ശ​യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രം​ത​ന്നെ മാ​റ്റി​യെ​ഴു​താ​നും രാ​ഷ്‍ട്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ജ​വ​ഹ​ർ ഭ​വ​നി​ൽ നെ​ഹ്‌​റു സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ ആ​ശ​യ​ങ്ങ​ളും പ്ര​തി​ച്ഛാ​യ​യും ത​രം​താ​ഴ്ത്തി കാ​ട്ടു​ക​യും അ​തു​വ​ഴി രാ​ഷ്‍ട്ര​ത്തി​ന്‍റെ സാ​മൂ​ഹി​ക, രാ​ഷ്‍ട്രീ​യ, സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യു​മാ​ണ് നി​ല​വി​ലെ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

നെ​ഹ്‌​റു​വി​ന്‍റെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് സം​വാ​ദ​മോ വി​ശ​ക​ല​ന​മോ ആ​കാ​മെ​ങ്കി​ലും മ​നഃ​പൂ​ർ​വം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും ര​ച​ന​ക​ളെ​യും കു​റി​ച്ച് അ​വ​മ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​സ​ഹ​നീ​യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടെ​ങ്കി​ലും രാ​ജ്യ​ത്തെ ല​ക്ഷോ​പ​ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഇ​പ്പോ​ഴും ഒ​രു ദീ​പ​സ്തം​ഭ​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.

‘ജവഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതിൽ സംശയവുമില്ല. അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല അവരുടെ ലക്ഷ്യം; നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ ഇല്ലാതാക്കാൻ കൂടിയാണ് ശ്രമം,’ സോണിയ പറഞ്ഞു.

ആധുനിക ഇന്ത്യയുടെ പ്രധാന ശില്പി നെഹ്‌റുവാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ‘അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. എല്ലാറ്റിനുമുപരി ഇന്ത്യയുടെ നിരവധി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിനൊപ്പം അതിന്റെ അടിസ്ഥാന ഐക്യം ശക്തിപ്പെടുത്തുന്നതിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

ഇത്രയും മഹാനായ ഒരു വ്യക്തിയുടെ ജീവിതവും കൃതികളും വിശകലനം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ് - തീർച്ചയായും അത് അങ്ങനെ തന്നെ ആവുകയും വേണം. എങ്കിലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും അപമാനിക്കാനുമുള്ള ആസൂത്രിതമായ ശ്രമം അംഗീകരിക്കാനാവില്ല,’ സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sonia Gandhi criticised the current government for attempting to tarnish Jawaharlal Nehrus legacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.