അന്തർ സംസ്ഥാന തൊഴിലാളി പ്രശ്നം: സോണിയ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വിഡിയോ കോൺഫറൻസിങ് മെയ് 22ന് മൂന്നു മണിക്കാണ് നടക്കുക. 

എൻ.സി.പി നേതാവ് ശരത് പവാർ, ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറൻ, തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ആർ.ജെ.ഡി നേതാവ് തേജസ്വനി യാദവ് അടക്കം 20 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 

ലോക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ സൗകര്യം കേന്ദ്ര സർക്കാർ ഏർപ്പെടുത്താത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. 


 

Tags:    
News Summary - Sonia Gandhi calls meeting of opposition parties on May 22 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.