ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരാദവിരുദ്ധ ഓപറേഷനിടെ മലയിടുക്കിലേക്ക് കാൽ വഴുതി വീണ് സൈനിക ദാരുണാന്ത‍്യം. 'ഓപ്പറേഷൻ ഷേരാവാലി ക്കിടെയാണ് ലഫ്റ്റനന്‍റ് ബീരേശ്വർ ഗോസ്വാമിക്ക് ജീവന്‍ നഷ്ടമായത്. ഓപറേഷന്‍റെ പതിനാറാം ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഇടുങ്ങിയ മലഞ്ചെരിവിലൂടെ നീങ്ങവെയാണ് അദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ സൈനികനെ പുറത്തെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഇന്ത്യൻ ആർമിയുടെ പ്രമുഖ കമാൻഡുകളിലൊന്നായ വൈറ്റ് നൈറ്റ് കോർപ്സ് അനുശോചനം രേഖപ്പെടുത്തി. ദുർഘടമായ ഭൂപ്രകൃതിയിലും പ്രതികൂല കാലാവസ്ഥയിലും ഓപ്പറേഷനിടെ വീരചരമം പ്രാപിച്ച അദ്ദേഹത്തിന്റെ ത്യാഗം സൈന്യത്തിന് എന്നും പ്രചോദനമായിരിക്കുമെന്ന് വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ കുറിച്ചു. ലഫ്റ്റനന്റ് ജനറൽ പി.കെ മിശ്രയടക്കമുള്ള സൈനികർ ബീരേശ്വറിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഓപ്പറേഷൻ ഷേരാവാലി
രജൗരിയിലെ ദോരിമാൽ-ഗംഭീർ മുഗളൻ വനമേഖലയിൽ മേയിലാണ് ഓപ്പറേഷൻ ഷേരാവാലി ആരംഭിച്ചത്. ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന പാകിസ്ഥാൻ ഭീകരർക്കായുള്ള തിരച്ചിലിനായിരുന്നു ദൗത്യം. 'ഫൗജി' എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഉന്നത കമാൻഡർ ഉൾപ്പെടെ മൂന്ന് പാകിസ്ഥാൻ ഭീകരർ ഈ മേഖലയിലുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. രണ്ടാഴ്ചയിലേറെയായി ഡ്രോണുകളും ട്രാക്കർ നായ്ക്കളും ഉപയോഗിച്ച് കാടുകളിലും മലനിരകളിലും സൈന്യവും അർദ്ധസൈനിക വിഭാഗവും തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.